8 വര്‍ഷത്തിനിടെ 33 പേരെ കൊന്നു;  48 വയസ്സുകാരനെ പൊലീസ് പിടികൂടിയത് മോഷ്ടാവെന്ന് കരുതി

ഭോപ്പാൽ:  8 വര്‍ഷത്തിനിടെ 33 പേരെ വക വരുത്തിയ 48 വയസ്സുകാരനെ ഒടുവില്‍ പൊലീസ് മോഷ്ടാവെന്ന് കരുതി പിടികൂടി. പൊലീസ് സ്റ്റേഷനില്‍ പ്രതി നടത്തിയ കുറ്റസമ്മതം കേട്ട് ഞെട്ടി പൊലീസ്.  സംഭവം ഇങ്ങനെ.

ഭോപ്പാൽ സ്വദേശിയായ അശോക് കാംമ്പ്ര എന്ന 48 കാരനാണ് 33 ട്രക്ക് ഡ്രെെവര്‍മാരെ  കൊലപ്പെടുത്തിയത്.  ക‍ഴിഞ്ഞ ദിവസം 50 ടൺ ഇരുമ്പ് കമ്പികളുമായി വന്ന ഒരു  ട്രക്ക് കാണാതായിരുന്നു.

മോഷണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണത്തിനൊടുവില്‍ ചെന്നെത്തിയത്, കൊലപാതകിയിലേക്ക്. കാണാതായ ഇരുമ്പു കമ്പികള്‍ പിന്നീട്,  മറിച്ചു വിറ്റതായി കണ്ടെത്തിയിരുന്നു .

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  കാംമ്പ്ര  പിടിയിലായത്.  ട്രക്ക് ഡ്രൈവറുടെ മൃതദേവും  ഒഴിഞ്ഞ ട്രക്കും പിന്നീട്  അയോധ്യ നഗറിൽ നിന്നും കണ്ടെത്തി.

ഭോപ്പാലിൽ റോഡരികിലുളള തട്ടുകടയിൽ സ്ഥിരമായി വരാറുള്ള കാമ്പ്ര അവിടെവെച്ച്  ട്രക്ക് ഡ്രൈവർമാരുമായി സൗഹൃദം സ്ഥാപിക്കുകയും, പിന്നീട്, ഡ്രൈവർമാരറിയാതെ അവരുടെ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ പൊടിച്ച് ചേർക്കുകയും ചെയ്യും.  പിന്നീട് ഇവരെ കാട്ടിലെത്തിച്ച് കൊലപ്പെടു്ത്താറാണ് പതിവ്.

നേരത്തെ വാടകക്കൊലയാളി സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ക‍ഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 33 പേരെ കൊലപ്പെടുത്തിയെന്നാണ് കാംമ്പ്ര പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News