19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കി; വൈക്കം ഡിവൈഎസ്പി ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്യും.

19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കിയെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി ഫ്രാങ്കോയെ ചോദ്യം ചെയ്യുമെന്നും ഐജി അറിയിച്ചു.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ അടക്കം നടത്തുന്ന സമരം അഞ്ചാംദിവസവും തുടരുകയാണ്. ശക്തമായ തെളിവുകളോടെ മാത്രമെ അറസ്റ്റ് പോലുള്ള നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങാന്‍ സാധ്യതയുള്ളൂ.

പരാതിക്കാരിയുടെ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അഭാവത്തില്‍ സാക്ഷിമൊഴികള്‍ മാത്രമാണുള്ളത്. ഈ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച് പൊരുത്തക്കേടുകളില്ലാതെ കോടതിയില്‍ എത്തിക്കാനും ബിഷപ്പിനെതിരായ നടപടിക്കുമായിരിക്കും അന്വേഷണസംഘം ശ്രമിക്കുക.

2014-2016 കാലഘട്ടത്തില്‍ 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News