തിരുവനന്തപുരം: നവകേരള സൃഷ്ടിക്ക് ആരോഗ്യമുള്ള മനസ് മാത്രം മതി എന്ന് തെളിയിച്ചിരിക്കുകയാണ് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥി പ്രണവ്.
തന്റെ വൈകല്യം മറന്ന് സ്വന്തമായി സമ്പാദിച്ച അയ്യായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഇരു കൈകളും നീട്ടിയല്ല, ഇരു കാലുകളും നീട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രണവ് തന്റെ ചെറിയ സഹായം നിറഞ്ഞ മനസോടെ നല്‍കിയത്. എന്നാല്‍ ഈ തുകയുടെ വലിപ്പമല്ല, പ്രണവിന്റെ മനസിന്റെ വലിപ്പമാണ് ചുറ്റും കൂടി നിന്ന വരില്‍ അത്ഭുതമുളവാക്കിയത്.
ജന്മനാ കൈകള്‍ ഇല്ലാത്ത പ്രണവ് തന്റെ കാലുകള്‍കൊണ്ട് വരച്ച ചിത്രങ്ങള്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ച് നേടിയ തുകയാണ് മന്ത്രിക്ക് കൈമാറിയത്.
ഈ മിടുക്കന്റെ സഹജീവി സ്‌നേഹം മനസിലാക്കിയ മന്ത്രി ചുംബനം നല്‍കിയാണ് പ്രണവിന്റെ സമ്മാനം ഏറ്റുവാങ്ങിയത്.
കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞ കാഴ്ചയായിരുന്നെങ്കിലും തന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുകയാണ് സാര്‍ എന്ന പ്രണവിന്റെ വാക്കുകള്‍ കൈയ്യടിയോടെയാണ് ഒപ്പമുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.
ചെറുപ്പത്തിലെ വരയിലും സംഗീതത്തിലും പ്രണവ് സംഗതി വേറെയാണ്. മാത്രമല്ല, കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഈ കൂട്ടുകാരന്‍ സ്‌പോര്‍ട്ട്‌സ് താരം കൂടിയാണ്.
പാലക്കാട് മലമലമുക്ക് സ്വദേശിയായ പ്രണവ് വാടകവീട്ടിലാണ് താമസിക്കുന്നത്. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയുമാണ് പ്രണവ്.
ആലത്തൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ താലൂക്ക് കേന്ദ്രീകരിച്ചുള്ള ധനസമാഹരണ പരിപാടിയിലാണ് പ്രണവ് തന്റെ സമ്മാനതുകയുമായെത്തിയത്.
അണ്ണാറകണ്ണനും തന്നാലായത് എന്ന പഴമൊഴി അന്വര്‍ദ്ധമാക്കുന്ന പ്രണവിന്റെ പ്രവര്‍ത്തി മലയാളികള്‍ക്കെല്ലാം അഭിമാനമാണ്.
Get real time update about this post categories directly on your device, subscribe now.