മദ്യപിച്ചെത്തിയ മരുമകന്‍ അന്ധയായ മകളെ മര്‍ദ്ദിച്ചു; തടയാന്‍ ചെന്ന അമ്മായിയമ്മയെ ഫ്ളാറ്റില്‍ നിന്നു തള്ളിയിട്ട് കൊന്നു; മരുമകന്‍ അറസ്റ്റില്‍

ഫ്ളാറ്റിന്റെ ജനാലവഴി അമ്മായിഅമ്മയെ തള്ളിയിട്ട് കൊന്ന യുവാവ് അറസ്റ്റില്‍ .റുമവാലിയില്‍ അങ്കുഷ് രാജ് ബാട്ടിയാണ് ഭാര്യാമാതാവ് പരഞ്ജിത് കൗറിനെ വാക്ക് തര്‍ക്കത്തിനിടെ ജനാലയിലൂടെ പുരത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ ആയിരുന്നു അങ്കുഷ്.

ജമ്മുകാശ്മീര്‍ സ്വദേശിയായ അങ്കുഷ് തന്നേക്കാള്‍ മുതിര്‍ന്ന തരീന്ദര്‍കൗറിനെയാണ് വിവാഹം കഴിച്ചു. ബധിരയായിരുന്ന തരീന്ദര്‍കൗറിന്‍റെ ക്ഷേമം അന്വേഷിക്കാനായി ഇവരുടെ അമ്മയായ പരഞ്ജിത്ത് ഫ്ലാറ്റ് സന്ദര്‍ശിക്കുക പതിവായിരുന്നു.

തിങ്കളാഴ്ച്ചയും പതിവുപോലെ പരഞ്ജിത്ത് എത്തിയപ്പോള്‍ മദ്യപിച്ച അങ്കുഷ് മകളെ ഉപദ്രവിക്കുന്നതാണ് കാണാനിടയായി. മകളെ രക്ഷിക്കാനായി പരഞ്ജിത്ത് അങ്കുഷിനെ തല്ലി. അതിനെത്തുടര്‍ന്ന് അങ്കുഷ് അമ്മായിയമ്മയെ ജനലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

ഒന്നാം നിലയില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ വീഴ്ച്ചയുടെ ആഘാതത്തില്‍ പരഞ്ജിത്ത് കൗര്‍ കൊല്ലപ്പെടുകയായിരുന്നു. അമ്മ തിരികെ വരാന്‍ വൈകിയപ്പോള്‍ പരഞ്ജിത്തിന്റെ മകന്‍ ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല.

ഇതോടെ സംശയം തോന്നിയ മകന്‍ അന്വേഷിച്ച് സഹോദരിയുടെ വീട്ടിലെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല.  അല്പ്പം കഴിഞ്ഞ് അങ്കുഷ് പരഞ്ജിത് ഫ്ളാറ്റില് നിന്നും വീണ് മരിച്ചെന്ന് ഭാര്യാസഹോദരനോട് വ്യക്തമാക്കുകയായിരുന്നു. കൊലക്കുറ്റത്തിന് കേസ് ചുമത്തി അങ്കുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News