പിണറായി ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അവിഭാജ്യ ഘടകം; രോഗവിമുക്തനായി ഉടന്‍ കര്‍മരംഗത്തേക്ക് തിരിച്ച് വരട്ടെ; മുഖ്യമന്ത്രിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് കമല്‍ഹാസന്‍

അമേരിക്കയില്‍ ചികിത്സയില്‍ ക‍ഴിയുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുഖവിവരങ്ങള്‍ അന്വേഷിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍.

ചികിത്സയില്‍ ക‍ഴിയുന്ന മുഖ്യമന്ത്രിയെ കമല്‍ഹാസന്‍ ഫോണില്‍ വി‍ളിച്ചാണ് സുഖവിവരങ്ങള്‍ അന്വേഷിച്ചത്.

രോഗ വിമുക്തനായി പെട്ടന്ന് കര്‍മരംഗത്തേക്ക് പൂര്‍ണമായും തിരിച്ചവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അവിഭാജ്യ ഘടകമാണ് പിണറായി വിജയന്‍. ഇംഎംഎസിനെയും തമി‍ഴ്നാട്ടില്‍ കമരാജിനെയും പോലെ രാഷ്ട്രീയത്തില്‍ ശ്രേഷ്ട സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

പിണറായി വിജയന്‍റെ നേതൃത്വം രാജ്യം ഏറ്റവും നിര്‍ണായകമായി ആവശ്യപ്പെടുന്ന സമയമാണിതെന്നും കമല്‍ഹാസന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here