അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വിജയ്മല്യ; രാജ്യം വിട്ടത് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ച്ചയ്ക്ക് ശേഷമെന്ന് മല്യ

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണവുമായി വിജയ്മല്ല്യ. രാജ്യം വിടുന്നതിന് മുമ്പ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിജയ്മല്ല്യയുമായി കൂടിക്കാ‍ഴ്ച്ച നടത്തിയിരുന്നെന്ന് വിജയ്മല്ല്യ.

രാജ്യത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പ്പയെടുത്ത ശേഷം തിരിച്ചടക്കാതെയാണ് വിജയ്മല്ല്യ വിദേശത്തേക്ക് കടന്നത്.

ജെനീവയില്‍ നേരത്തെ നിശ്ചയിച്ച മീറ്റിംഗിനായാണ് താന്‍ രാജ്യം വിട്ടത് രാജ്യം വിടുന്നതിന് മുമ്പ് താന്‍ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു.

ബാങ്കുകളുടെ വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് അദ്ദേഹവുമായി സംസാരിച്ചതെന്നും വിജയ്മല്ല്യ പറഞ്ഞു.

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു ഹിയറിംഗിനിടെയാണ് വിജയ്മല്ല്യയുമായി നടത്തിയ കൂടിക്കാ‍ഴ്ചയുടെ വിവരം മല്ല്യ പറഞ്ഞത്.

കേന്ദ്ര ധനമന്ത്രിയുമായി വിജയ്മല്ല്യ നടത്തിയ കൂടിക്കാ‍ഴ്ച്ചയുടെ വാര്‍ത്ത പുറത്തുവന്നതോടെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു.

രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്ക് വേണ്ടി വിദേശത്തേക്കുള്ള ടൂര്‍- ട്രാവല്‍ ഏജന്‍സിനടത്തുന്ന സംഘടനയായിമാറിയിരിക്കുകയാണ് ബിജെപി എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.

കൂടിക്കാ‍ഴ്ചയുടെ വിവരം എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി ഇത്രയും കാലം മറച്ചുവച്ചതെന്ന് ദില്ലി മുഖ്യമന്ത്രിയുെ എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ ചോദ്യമുന്നയിച്ചു.

രാജ്യം വിടുന്നതിനിടെ നീരവ് മോഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാ‍ഴ്ച നടത്തുന്നു. വിജയ്മല്ല്യ ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയുമായി കൂടിക്കാ‍ഴ്ച നടത്തുന്നു.

എന്താണ് ഈ കൂടിക്കാ‍ഴ്ചയിലൂടെ ഇവര്‍ പരസ്പരം കൈമാറിയത് ജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ കെജ്രിവാള്‍ പ്രതികരിച്ചു.

എന്നാല്‍ കൂടിക്കാ‍ഴ്ചയുടെ വാര്‍ത്ത അരുണ്‍ജെയ്റ്റ്ലി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News