കാത്തിരിപ്പിന് വിരാമം; കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് അടുത്തമാസം മുതല്‍

കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്
ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് രണ്ടരവര്‍ഷമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ തിരികെയെത്തുന്നത്.

കരിപ്പൂരില്‍നിന്ന് ഒക്ടോബര്‍ രണ്ടുമുതല്‍ വലിയവിമാനങ്ങള്‍ വീണ്ടും പറന്നുയരും. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് വിമാനങ്ങളാണ് ആദ്യമെത്തുന്നത്. 320 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഉപയോഗിക്കുക.

ഇതോടൊപ്പം നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, റിയാദ് സര്‍വീസുകളില്‍ ഒന്ന് കരിപ്പൂരിലേക്ക് മാറ്റാനും തീരുമാനമായി. എയര്‍ അറേബ്യ അടക്കമുള്ള വിദേശ വിമാനക്കമ്പനികളും ഒക്ടോബറോടെ വലിയ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ജിദ്ദ സര്‍വീസും പുനരാരംഭിക്കുമെന്നാണ് സൂചന. നിലവില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ് കരിപ്പൂരില്‍നിന്നുള്ളത്. 420 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 ഇനത്തില്‍പ്പെട്ട ജംബോ ജെറ്റ് വിമാനം വരെ നേരത്തേ കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്തിയിരുന്നു.

ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യയായിരുന്നു ഇത്തരം വലിയ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ചിരുന്നത്. ഇതുകൂടി പുനസ്ഥാപിച്ചാല്‍ മലബാറിലെ വിമാനയാത്രാബുദ്ധിമുട്ടുകള്‍ ഒഴിവാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News