രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തി; കേന്ദ്ര മന്ത്രിക്കെതിരെ വിജയ് മല്യയുടെ വെളിപ്പെടുത്തല്‍

കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലിക്കെതിരെ വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജറ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് വിജയ് മല്യ ലണ്ടനില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ അരുണ്‍ ജറ്റ്‌ലി സംഭവം നിഷേധിച്ചു.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ ലണ്ടനില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് അരുണ്‍ ജറ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് വിവരം വെളിപ്പെടുത്തിയത്. ബാങ്കുകളില്‍ തിരികെ നല്‍കാനുള്ള തുക സംബന്ധിച്ച് ജറ്റ്‌ലിയുമായി ചര്‍ച്ച ചെയ്തു.

തിരിച്ചടവിനായി താന്‍ തയ്യാറായെങ്കിലും ബാങ്കുകള്‍ അത് അംഗീകരിക്കാത്തത് ദുരൂഹമാണന്നും മല്യ ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിടുന്നതിന് തൊട്ടുമുമ്പാണ് ധനമന്ത്രി എന്ന നിലയില്‍ അരുണ്‍ ജറ്റ്‌ലിയെ പാര്‍ലമെന്റില്‍ വച്ച് കണ്ടതെന്നും വിജയ് മല്യ വ്യക്തമാക്കി.

എന്നാല്‍ വെളിപ്പെടുത്തല്‍ വിവാദമായതോടെ നിഷേധിച്ച് അരുണ്‍ ജറ്റ്‌ലി ദില്ലിയില്‍ പ്രസ്ഥാവന പുറത്തിറക്കി. എം.പി.എന്ന നിലയിലുള്ള സൗകര്യങ്ങള്‍ അനധികൃതമായി വിനിയോഗിച്ച വിജയ് മല്യയെ പാര്‍ലമെന്റില്‍ വച്ച് കണ്ടിട്ടില്ലെന്ന് ജറ്റ്‌ലി പറഞ്ഞു.

കൂടിക്കാഴ്ച്ചയ്ക്കുള്ള സമയം മല്യക്ക് നല്‍കിയിട്ടില്ല.വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നും അദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് വിജയ് മല്യ രാജ്യം വിട്ടതെന്ന് ആരോപണം നേരത്തെ തന്നെയുണ്ട്. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വിജയ് മല്യയുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News