കേരളത്തിനായി കോഴിക്കോട് കൈകോർത്തപ്പോൾ ബുധനാഴ്ച മാത്രം ലഭിച്ചത് 4. 09 കോടി

ഫറോക്കിലും കോഴിക്കോട് കളക്ടറേറ്റിലും തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്യത്തിൽ നടത്തിയ സിറ്റിങ്ങിൽ ചെക്കും ഡ്രാഫ്റ്റുമായി നിരവധി ആളുകളെത്തി. കൂട്ടി നോക്കിയപ്പോൾ ഒരു ദിവസം മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 40985902 രൂപ.

‘ ജില്ലാ പഞ്ചായത്ത്തനത് ഫണ്ടിൽ നിന്ന് നൽകിയ ഒരു കോടിയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയും മന്ത്രി ടി പി രാമകൃഷ്ണന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരിയും ജില്ലാ കളക്ടർ യു വി ജോസും കൈമാറിയിരുന്നു.

ഫറോക്കിൽ തൊഴിലാളികളും വ്യാപാരികളുമെല്ലാം തുക സംഭാവന നൽകി. മൂന്ന് മണിക്കൂറിൽ കിട്ടിയത് ഫറോക്കിൽ മാത്രം 1,4 5,95,902 രൂപയും കോഴിക്കോട് നിന്ന് 263 90000 രൂപയും കിട്ടി.

ചൊവ്വാഴ്ച വടകരയിലും കുറ്റ്യാടിയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന വിഭവ സമാഹരണത്തിൽ 1.57 കോടി രൂപയാണ് കിട്ടിയത്‌. ഇന്ന് താമരശേരി പൊതുമരാമത്ത് റസ്റ്റ്ഹൗസിലും മുക്കം സർവീസ് സഹകരണ ബാങ്കുഹാളിലുമാണ് സിറ്റിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News