താറാവുകൾ ഓക്സിജൻ കൂട്ടും; കരിമ്പ് പ്രമേഹം വർധിപ്പിക്കും; ബിജെപിയുടെ കണ്ടുപിടിത്തങ്ങൾ അവസാനിക്കുന്നില്ല; മണ്ടത്തരങ്ങളുമായി യോഗി വീണ്ടും

താറാവുകൾ ഓക്സിജന്റെ അളവ് കൂട്ടുമെന്ന കണ്ടുപിടിത്തതിന് പിന്നാലെ കരിമ്പ് ഉൽപ്പാദനം കൂടുന്നത് രാജ്യത്തു പ്രമേഹ രോഗികളുടെ എണ്ണം കൂടുമെന്ന കണ്ടുപിടിത്തവുമായി ബിജെപി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെതാണ് കണ്ടുപിടിത്തം. കരിമ്പ് ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ പഞ്ചസാര രാജ്യത്ത് മിതമായ നിരക്കില്‍ സുലഭമായി ലഭിക്കുമെന്നും ഇത് വഴി വര്‍ദ്ധിക്കുന്ന പഞ്ചസാര ഉപയോഗം പ്രമേഹത്തിന് വഴി തെളിയിക്കുമെന്നുമാണ് യോഗിയുടെ വാദം.

രാജ്യത്തു ഏറ്റവും കൂടുതൽ കരിമ്പ് കൃഷിയുള്ള ഉത്തർപ്രദേശിലെ ബാഗ്‌പത്തിലെ ഒരു പൊതുപരിപാടിയിലാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഈ സാഹചര്യത്തിൽ കരിമ്പ് കൃഷി ചെയ്യുന്നത് കുറക്കണമെന്നും, കരിമ്പിന് പകരം പച്ചക്കറികൾ കൃഷി ചെയ്യണമെന്ന ഉപദേശവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News