‘കരുത്തിന്റെ കരങ്ങൾക്ക് സ്നേഹാദരം’; പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്കും വളണ്ടിയർമാർക്കും എറണാകുളത്ത് സ്വീകരണം

പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സൃത്തൊഴിലാളികൾക്കും വളണ്ടിയർമാർക്കും സി പി ഐ എം എറണാകുളം ജില്ലാക്കമ്മിറ്റി സ്വീകരണമൊരുക്കി. കരുത്തിന്റെ കരങ്ങൾക്ക് സ്നേഹാദരം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് CPIM പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മന്ത്രി എ സി മൊയ്തീൻ രക്ഷാപ്രവർത്തകർക്കുള്ള പ്രശസ്തി പത്രം നൽകി. എം സി ജോസഫൈൻ, പി രാജീവ്, സി എൻ മോഹനൻ, GCDA ചെയർമാൻ അഡ്വ.വി സലീം, ജനപ്രതിനിധികളായ S. ശർമ്മ, ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.

മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിവിധ റെസിഡൻഷ്യൽ അസോസിയേഷനുകൾ സമാഹരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ദൈവത്തിൻറെ സ്വന്തം നാട്ടിൽ ദുരിതത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നവൻ ഉന്നതന്മാരായ മത്സ്യത്തൊഴിലാളികൾ മാറിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News