ചരിത്രം കുറിച്ച് ഇന്ധനവില; സര്‍വകാല റെക്കോര്‍ഡുകളും തിരുത്തി പെട്രോള്‍-ഡീസല്‍ വില കുതിക്കുന്നു

ചരിത്രം കുറിച്ച് പെട്രോള്‍ – ഡീസല്‍ വില കുതിക്കുന്നു.മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 91 കടന്നു.തുടര്‍ച്ചയായ 44 ആം ദിവസവും ഡീസലിന് 11 പൈസയും പെട്രോളിന് 13 പൈസയും വര്‍ദ്ധിച്ചു.ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യത്തെ ചരക്ക് ഗതാഗത മേഖല സ്തംഭനത്തിലയേക്ക്.

സര്‍വകാല റെക്കോര്‍ഡുകളും തിരുത്തി ഇന്ധന വില കുതിക്കുന്നു.രാവിലെ ആറ് മണി മുതല്‍ പ്രാമ്പല്യത്തില്‍ വന്ന പുതിയ നിരക്ക് അനുസരിച്ച് പെട്രോള്‍ ലിറ്ററിന് പതിമൂന്ന് പൈസയും ഡീസലിന് പതിനൊന്ന് പൈസയും വര്‍ദ്ധിച്ചു.

പുതുക്കിയ നിരക്ക് അനുസരിച്ച് മഹാരാഷ്ട്രയില്‍ പെട്രോളിന്റെ വില 88.26 പൈസയായി. അതേ സമയം പ്രീമിയം പെട്രോളിന്റെ വില 91 രൂപ 14 പൈസയായി.ചെന്നൈയില്‍ 84 രൂപയും കല്‍ക്കത്തയില്‍ 82.74 പൈസയുമാണ് പെട്രോളിന്റെ വില.

ഡീസലിന്റെ വില 77.47 പൈസയായി മുബൈയില്‍ വര്‍ദ്ധിച്ചു. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിനെക്കാള്‍ രൂപയുടെ മൂല്യം കുറയുന്നതാണ് ഇന്ധന വില വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്. അടിക്കടിയുണ്ടാകുന്ന വില വര്‍ദ്ധനവ് രാജ്യത്തെ ചരക്ക് ഗതാഗതത്തേയും ബാധിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘ ദൂര ട്രെക്കുകളുടെ യാത്ര നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് ട്രെക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here