വിജയ്മല്യയ്ക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കിയത് കേന്ദ്രം; ധനമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ലുക്ക്ഔട്ട് നോട്ടീസ് സിബിഐ തിരുത്തി; വെളിപ്പെടുത്തലുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്ത്

വിവാദ വ്യവസായി വിജയ്മല്യയ്ക്ക് രാജ്യം വിടാന്‍ ധനമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ലുക്ക്ഔട്ട് നോട്ടീസില്‍ സിബിഐ തിരുത്തല്‍ വരുത്തിയെന്ന് വെളിപ്പെടുത്തലുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്ത്.

രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വിജയ്മല്യ വെളിപ്പെടുത്തിയത് പിന്നാലെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ തുറന്ന് പറച്ചില്‍.

മല്യയുമായി കൂടിക്കാഴ്ച്ച നടത്തിയ അരുണ്‍ ജറ്റ്‌ലി രാജി വയ്ക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. മറഞ്ഞിരിക്കുന്ന പല സത്യങ്ങളും പുറത്ത് വരുമെന്ന് സീതാറാം യെച്ചൂരിയും വിമര്‍ശിച്ചു.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവര്‍ക്ക് മോദി സര്‍ക്കാരിന്റെ സഹായം ലഭിച്ചിരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.
നാട് വിടുന്നതായി ജറ്റ്‌ലിയെ അറിയിച്ചിരുന്നതായി വിജയ് മല്യ ലണ്ടനില്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ബിജെപി രാജ്യസഭ എം.പി സുബ്രഹ്മണ്യസ്വാമി രംഗത്ത് എത്തി. വിജയ് മല്യയെ പിടികൂടാനായി സിബിഐ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അവസാന നിമിഷം തിരുത്തി. 2015 ഒക്‌ടോബര്‍ 24ന് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം വിമാനത്താവളത്തില്‍ നിന്നും മല്യ പോകുന്നത് തടയണമെന്നാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ കേന്ദ്ര ധനമന്ത്രാലത്തിലെ ഉന്നതന്റെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തില്‍ മല്യ എത്തുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം മതിയെന്ന് തിരുത്തിയെന്ന് സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയതു.ഇത് വിദേശത്തേയ്ക്ക് കടക്കാന്‍ മല്യയ്ക്ക് ഗുണകരമായി. ലണ്ടനിലെ കോടതിയില്‍ ഹാജരായപ്പോഴാണ് അരുണ്‍ ജറ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മല്യ പറഞ്ഞത്.

കൂടിക്കാഴ്ച്ചയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.തല്‍സ്ഥാനത്ത് നിന്ന് ജറ്റ്‌ലി രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു. മറച്ച് വയ്ക്കപ്പെട്ട സത്യങ്ങള്‍ പുറത്ത് വരുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം ചൂണ്ടികാട്ടി.

സംഭവത്തില്‍ ജറ്റ്‌ലി മാത്രമല്ല കുറ്റകാരനെന്നും അദേഹം ട്വീറ്ററില്‍ കുറിച്ചു. വിജയ് മല്യയുമായുള്ള കൂട്ട്‌കെട്ടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒന്നടങ്കം പുറത്ത് വരണമെന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദി പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് രാജ്യം വിട്ടതെങ്കില്‍ മല്യ, ജറ്റ്‌ലിയെ കണ്ടതിന് ശേഷമാണ് നാട് വിട്ടതെന്ന് കേജരിവാള്‍ പരിഹഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News