
പത്തനംതിട്ട: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിച്ച് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ്.
ഭക്ഷണക്കിറ്റുകള്‍ ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു കലക്ടറുടെ ഇടപെടല്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
വീഡിയോയില്‍ കലക്ടര്‍ പറയുന്നത് ഇങ്ങനെ:
”കിറ്റു ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്. മൊത്തം എത്രപേരുണ്ട്. ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും.”
ഇതിന് കിറ്റ് കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. തുടര്‍ന്ന് നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കലക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ ഓഫീസര്‍ക്ക് മറുപടിയില്ലായിരുന്നു.
തുടര്‍ന്ന് കലക്ടര്‍ പറയുന്നു:
”നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി. ഈ വില്ലേജ് ഓഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലേ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45,000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ”.
വില്ലേജ് ഓഫീസറെ നിര്‍ത്തി പൊരിക്കുന്ന കലക്ടറുടെ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here