ദില്ലി ഐഐടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൻ ടെക്നോളജി ലാബ് ഇനി മുതൽ കോഴിക്കോടും

ദില്ലി ഐഐടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൻ ടെക്നോളജി ലാബ്  ഇനി മുതൽ കോഴിക്കോട് ഈസ്റ്റ്ഹില്ലിലും.  സൈബർ സെക്യൂരിറ്റി , എത്തിക്കൽ ഹാക്കിങ് ലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആപ്പിൻ ടെക്നോളജി ലാബ് ഇന്നലെ മുതല്‍  കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു.  ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌ കുമാർ IPS  ലാബിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രശസ്ത സിനിമ താരം വിനയ്ഫോർട്ട്‌ ക്ലാസ്സ്‌ റൂം ഉദഘാടനവും ലാബ് ഉദ്ഘാടനവുംനിർവഹിച്ചു ആപ്പിൻ ടെക്നോളജി ലാബിന്‍റെ ദില്ലി ഡയറക്ടര്‍ സുഭാഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രളയ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആപ്പിൻ ടെക്നോളജി ലാബ് പ്രളയ മേഖലകളിലെ വീടുകളിൽ പോയി സാധനങ്ങൾ നൽകുന്ന പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഇന്‍കം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ജയദേവൻ വി എം IRS നിർവഹിച്ചു .

പ്രശസ്ത സിനിമ താരം സുബീഷ് സുധി , മ്യൂസിക് ഡയറക്ടറും പൂമരം ഫെയിമും ആയ ഫൈസൽ റാസി, കൂടാതെ ഉന്നത ആർമി ഉദ്യോഗസ്ഥരും, സൈബർ വിദഗ്ദ്ധരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനനത്തോടബന്ധിച്ചു സൈബർ സെക്യൂരിറ്റിയും, എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സെമിനാറും സംഘടിപ്പിച്ചു .

സെമിനാറിൽ 100 കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു . സൈബർ സെക്യൂരിറ്റി,എത്തിക്കൽ ഹാക്കിങ് എന്നീ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് 100 perctage ജോലിസാധ്യത ഉള്ള ഡിപ്ലോമ കമ്പനി നൽകുന്നുണ്ട്.

വിദേശ അംഗീകാരമുള്ള ഏഷ്യയിലെ അഞ്ചാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മികച്ച സൈബർ സെക്യൂരിറ്റി കമ്പനിയാണ് കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ കോഴിക്കോട് പ്രവർത്തനം ആരംഭിച്ച ആപ്പിൻ ടെക്നോളജി ലാബ്. പാർലമെന്റ് ഹൗസ്, രാഷ്‌ട്രപതി ഭവൻ, ഡിഫെൻസ് , എയർപോർട്ട് അതോറിറ്റി തുടങ്ങിയ 1200 ഓളം സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നത് ആപ്പിൻ ടെക്നോളജിയാണ്.

സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ആധുനിക സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ തടയാൻ മികച്ച രീതിയിലുള്ള പരിശീലനവും അതുപോലെ കേരളത്തിലെ വിദ്യാർത്ഥികളെ സൈബർ മേഖലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും അതിനെ എങ്ങനെ ഒക്കെ തടയാം എന്നുള്ളതിനെകുറിച്ചെല്ലാം ബോധവാന്മാരാക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്യവും ആപ്പിൻ ടെക്നോളജി ലാബ് നിർവഹിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News