മണ്ണുത്തി വടുക്കുംഞ്ചേരി ദേശീയപാതയില്‍ ഡിവൈഎഫ്‌ഐ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

തൃശൂര്‍: മണ്ണുത്തി വടുക്കുംഞ്ചേരി ദേശീയപാതയില്‍ ഡിവൈഎഫ്‌ഐ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

മണ്ണുത്തി വടക്കുംചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുക, കുതിരാന്‍ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൂര്‍ത്തിയായ തുരങ്കം തുറന്നുകൊടുക്കുക, ദേശീയപാതയില്‍ മരണമടഞ്ഞ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, 2009 മുതല്‍ തുടങ്ങിയ ദേശീയപാതയുടെ പണി പൂര്‍ത്തീകരിക്കാത്ത കെഎംസി കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സത്യാഗ്രഹസമരം സിപിഐഎം മണ്ണുത്തി ഏരിയ കമ്മറ്റി സെക്രട്ടറി എംഎം അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് പ്രസിഡണ്ട് നിബിന്‍ ശ്രീനിവാസന്‍ അധ്യക്ഷനായ ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ചന്ദ്രന്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കുമാരി അനിതാ വാസു, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ മാത്യു നൈനാന്‍, സി എം ദാമോദരന്‍, സാവത്രി സദാനന്ദന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെബി ജയന്‍, ഇ എസ് അനില്‍കുമാര്‍, ടി അഖില്‍, കെ പി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി വിസി സുജിത്ത് സ്വാഗതവും പാണഞ്ചേരി മേഖലാ സെക്രട്ടറി ഉദയന്‍ വാണിയമ്പാറ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News