അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം കള്ളമെന്ന് രാഹുല്‍ ഗാന്ധി; മോദിയുടെ അറിവോടെയാണ് മല്യ രാജ്യം വിട്ടതെന്നും രാഹുല്‍

ദില്ലി: വിജയ് മല്യയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം കള്ളമെന്ന് രാഹുല്‍ഗാന്ധി.

ഇരുപത് മിനിറ്റോളം ഇരുവരും ഒരുമിച്ച് പാര്‍ലമെന്റില്‍ ഇരുത്ത് സംസാരിച്ചതിന് തെളിവുണ്ടെന്നും രാഹുല്‍ഗാന്ധി ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. അരുണ്‍ ജെയ്റ്റ്‌ലി രാജി വയ്ക്കണമെന്നും മോദിയുടെ അറിവോടെയാണ് മല്യ രാജ്യം വിട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ വച്ച് ആകസ്മികമായി കണ്ടുവെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. എന്നാലിത് കള്ളമെന്ന് രാഹുല്‍ഗാന്ധി ചൂണ്ടികാട്ടി.

2016 മാര്‍ച്ച് 1ന് പാര്‍ലമെന്റില്‍ എത്തിയ വിജയ് മല്യ കോറിഡോറില്‍ വച്ച് ആദ്യം അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു. പിന്നീട് ഇരുവരും പാര്‍ലമെന്റിന്റെ സെന്‍ഡ്രല്‍ ഹാളിലെത്തി ഇരുപത് മിനിറ്റോളം ഇരുന്ന് വിശദമായി സംസാരിച്ചു. ഇതിന് ദൃക്‌സാക്ഷിയായ കോണ്‍ഗ്രസ് എം.പി. പി.എല്‍.പുനിയെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി കൊണ്ട് വന്നു.

രാജ്യത്തോട് കള്ളം പറഞ്ഞ ജറ്റ്‌ലി രാജി വയ്ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. മല്യയ്ക്ക് രാജ്യം വിടാന്‍ അനുവദിക്കുന്ന തരത്തില്‍ ലുക്ക് ഔട്ട് നോട്ടീസില്‍ തിരുത്തല്‍ വരുത്തിയതിനെക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here