ബ്രോഡ് വേയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വന്‍മോഷണം; മോഷ്ടാവെന്ന് കരുതുന്നയാളുടെ ദൃശ്യം സിസി ടിവിയില്‍

കൊച്ചി നഗരമധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച. ബ്രോഡ് വേയിലെ 5 തുണിക്കടകളിലാണ് മോഷണം നടന്നത്. പണം ലക്ഷ്യമിട്ടാണ് കടകളില്‍ മോഷണം നടത്തിയത്. ഇതില്‍ ഒരു കടയില്‍ നിന്നും 35000 രൂപ മോഷ്ടാവ് കവര്‍ന്നു.

ഏറ്റവും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളുള്ള ബ്രോഡ് വേയില്‍ പുലര്‍ച്ചെ മൂന്നിനാണ് കവര്‍ച്ച നടന്നത്. മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും കവര്‍ച്ച നടന്നിട്ടുണ്ട്.

മോഷ്ടാവെന്ന് കരുതുന്നയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ത്രീ ഫോര്‍ത്തും ഷര്‍ട്ടും ധരിച്ചിരുന്ന ഇയാള്‍ മുഖം മറച്ചിട്ടുണ്ട്.

ഒരാളുടെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതെങ്കിലും കൂടുതല്‍ പ്രതികള്‍ ഉള്ളതായി സംശയിക്കുന്നുണ്ട്. 5 കടകളില്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ പണമാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് നിഗമനം.

ഇതില്‍ ഒരു കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന മുപ്പത്തയ്യായിരം രൂപയാണ് മോഷ്ടിച്ചത്.ര ണ്ടു ദിവസം മുന്‍പ് ഇതിന് സമീപമുള്ള മറ്റൊരു കടയിലും മോഷണം നടന്നതായി നാട്ടുകാര്‍ പറഞ്ഞു.

കടയുടമ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച, പോലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News