200 രൂപ കടം വാങ്ങിയെടുത്ത ലോട്ടറിക്ക് അടിച്ചു മോനെ, ഒരൊന്നൊന്നരക്കോടി

ഭാഗ്യമെന്നാല്‍ ഇതാണ്. 200 രൂപ കടം വാങ്ങി ലോട്ടറിയെടുക്കുക. അതിന് ഒന്നരക്കോടി സമ്മാനമടിക്കുക. പഞ്ചാബിലെ സാംഗൂറിലുള്ള മാന്ദ്‌വി ഗ്രാമത്തിലെ മനോജ് കുമാറാണ് ഈ ഒന്നൊന്നര ഭാഗ്യവാന്‍.

ഇഷ്ടികക്കളത്തില്‍ ജോലി ചെയ്തിരുന്ന മനോജ് കുമാറിനു ദിവസക്കൂലിയായി കഷ്ടിച്ചു ലഭിച്ചിരുന്നത് 250 രൂപയാണ്. തട്ടിമുട്ടി ജീവിതം ക!ഴിച്ചിരുന്ന മനോജ് കുമാര്‍ കാശില്ലാത്തതു കൊണ്ട് ലോട്ടറിയും എടുക്കില്ലായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ രാഖി ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കണമെന്ന ആഗ്രഹം തോന്നിയെങ്കിലും കാശില്ലാത്തതു കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

പിന്നീട് അയല്‍ക്കാരനില്‍ നിന്ന് 200 രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റ് വാങ്ങി. ഭാഗ്യം മനോജിന് ഒപ്പമായിരുന്നു. ഒന്നര കോടി രൂപയുടെ ബമ്പര്‍ സമ്മാനം മനോജ് എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്. ഓഗസ്റ്റ് 30നാണ് മനോജിന് ലോട്ടറി അടിച്ച കാര്യം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരന്‍ അറിയിക്കുന്നത്.

ലോട്ടറി അടിച്ചുവെന്ന് അറിഞ്ഞപ്പോള്‍ മനോജ് ആദ്യം ചെയ്തത് കുടുംബത്തിലെ പ്രാരാബ്ധം മൂലം പഠനം ഉപേക്ഷിക്കുവാന്‍ തയാറെടുക്കുകയായിരുന്ന മൂത്ത മകളോട് പഠനം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഐപിഎസു കാരിയാകണമെന്നാഗ്രഹിക്കുന്ന മകളോട് ഇനി ധൈര്യപൂര്‍വം മുന്നോട്ടു പോകാന്‍ മനോജ് പറഞ്ഞു. നഴ്‌സാകാന്‍ ലക്ഷ്യമിട്ടിരുന്ന രണ്ടാമത്തെ മകളോട് ഡോക്ടറാകുന്നതിനു വേണ്ടി പരിശ്രമിക്കാനും പറഞ്ഞു.

പുതിയൊരു വീട് വയ്ക്കുക, ബിസിനസ് തുടങ്ങുക, തൊട്ടടുത്ത് താമസിക്കുന്ന മൂത്ത സഹോദരനെയും സാമ്പത്തികമായി സഹായിക്കുക ഇത്ര മാത്രമാണ് മനോജിന്റെ ആഗ്രഹങ്ങളെന്ന് ഭാര്യ രാജ് കൗര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News