ഇരുചക്ര വാഹന വിപണിയില്‍ ആധിപത്യം കൈവിടാതെ ഹീറോ; കോഹ്ലി പുതിയ ബ്രാന്‍ഡ് അംബാസിഡര്‍

ഇരുചക്ര വാഹന വിപണിയിലെ അതികായന്മാരായ ഹീറോ മോട്ടോ കോര്‍പ്പ് വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ പുതിയ തീരുമാനങ്ങളുമായി മുന്നോട്ടുവരുന്നു.

ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ തങ്ങളുടെ ബ്രാന്‍റ് അംബാസിഡര്‍ ആക്കി. വാഹനവിപണിയിലെ ആധിപത്യം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് തന്നെയാണ് ഈ നീക്കത്തിലൂടെ ഹീറോ പറഞ്ഞുവയ്ക്കുന്നത്.

ഇത്രകാലം ഹീറോയ്ക്ക് സാന്നിധ്യമില്ലാതിരുന്ന 200 സിസി സെഗ്‌മെന്റിലേക്ക് കൊണ്ടുവരുന്ന എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിന് വേണ്ടിയാണ് വിരാട് കോഹ്‌ലി ആദ്യം എത്തിയത്.

എക്‌സ്ട്രീം 200ആറിനെ കൂടാതെ മോട്ടോകോര്‍പ്പ് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നുമുണ്ട്.

ഹീറോയുടെ ബ്രാന്‍റ് അംബാസിഡറാവുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഹീറോ ഹോണ്ടയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു.

പിന്നീട് വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ എന്നിവരും ക്രിക്കറ്റില്‍ നിന്ന് ബ്രാന്‍ഡ് അംബാസഡര്‍മാരായി എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News