അമ്മയും എന്നെ മനസിലാക്കിയില്ല; ‘ജിഗ്നേഷ് ഭായ്’ ഇനിയെല്ലാം നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ആത്മഹത്യാ കുറിപ്പ്; ഫ്ലാറ്റില്‍ ആത്മഹത്യചെയ്ത ബിസിനസ് കുടുംബത്തിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിസിനസുകാരനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കുനാൽ ത്രിവേദി (45), ഭാര്യ കവിത (45), മകൾ ഷ്രീൻ (16) എന്നിവരാണു മരിച്ചത്. ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

‘ദുഷ്ടശക്തികളുെട സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എ‍ഴുതിയിരിക്കുന്നത്.

കിടപ്പുമുറിയിൽ നിലത്തു കിടക്കുന്ന നിലയിലായിരുന്നു കവിതയുടെയും മകൾ ഷ്രീന്റെയും മൃതദേഹങ്ങൾ. കുനാൽ ത്രിവേദി തൂങ്ങിമരിച്ച നിലയിലായിരുന്നു.

കുനാലിന്‍റെ അമ്മ ജയ്ശ്രീബെൻ (75) അബോധാവസ്ഥയിലായിരുന്നു. അഹമ്മദാബാദിലെ കൃഷ്ണനഗർ പ്രദേശത്തെ അവ്‍നി സ്കൈ ഫ്ലാറ്റിലാണു സംഭവം.

പലതവണ വിളിച്ചിട്ടും കുനാൽ ഫോൺ എടുക്കാത്തതിനെ തുടർന്നു ബന്ധുക്കളും പൊലീസും ചേർന്നുള്ള പരിശോധനയിലാണു മരണവിവരം അറിഞ്ഞത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയ്ശ്രീബെന്നിന്‍റെ നില അതീവ ഗുരുതരമാണ്.

കൂട്ട ആത്മഹത്യയാണോ അതോ ഭാര്യയെയും മകളെയും കൊന്ന ശേഷം കുനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നും പരിശോദിച്ചുവരികയാണ്.

ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ എന്തെങ്കിലും പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എച്ച്.ബി. വഗേല വ്യക്തമാക്കി.

കുനാലിന്റെ വീട്ടിൽനിന്നു ഹിന്ദിയിലെഴുത്തിയ മൂന്നുപേജ് ആത്മഹത്യാക്കുറിപ്പു കണ്ടെടുത്തു. ‘ദുഷ്ടശക്തി’കളാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നാണു അമ്മയെ അഭിസംബോധന ചെയ്തുള്ള കത്തിൽ പറയുന്നത്.

മനസാന്നിധ്യത്തിനപ്പുറം നിലവിട്ട് ഇതുവരെ മദ്യപിച്ചിട്ടില്ല എന്നിട്ടും എല്ലാവരും എന്നെ മദ്യപന്‍ എന്ന് വിളിക്കുന്നു. ദുഷ്ടശക്തികൾ എന്‍റെ ദൗർബല്യങ്ങളെ സ്വാധീനിക്കുകയായിരുന്നു.

അമ്മ പോലും എന്നെ മനസിലാക്കിയില്ല. ഇങ്ങനെയൊരു ആരോപണം വന്ന ആദ്യ നാളില്‍ തന്നെ അമ്മ എന്നെ മനസിലാക്കിയിരുന്നെങ്കില്‍ എന്‍റെ ജീവിതം ഇങ്ങനെയാവില്ലായിരുന്നു.

ആത്മഹത്യ എന്ന വാക്ക് എന്‍റെ നിഘണ്ടുവില്‍ തന്നെ ഉണ്ടായിരുന്നില്ല. ദുര്‍ മന്ത്രവാദത്തെക്കുറിച്ച് ഞാന്‍ പലതവണ പറഞ്ഞിട്ടും അമ്മയെന്നല്ല ആരും വിശ്വാസിച്ചില്ല.

ജിഗ്നേഷ്ഭായ്, നിങ്ങളുടെ ഉത്തരവാദിത്തമാണിനിതെല്ലാം. സിംഹം യാത്ര പറയുകയാണ്. അവസ്ഥകള്‍ എല്ലാവരും കണ്ടതാണ് എന്നിട്ടും ആരും ഒന്നും ചെയ്തില്ല…– കത്തിൽ കുനാൽ കുറിച്ചു.

നേരത്തേ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ ജോലിക്കാരനായിരുന്ന കുനാൽ, അടുത്തിടെയാണു സ്വന്തമായി കോസ്മെറ്റിക് ഉൽപന്നങ്ങളുടെ ബിസിനസ്‍ ആരംഭിച്ചത്.

ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചോ കടങ്ങളെക്കുറിച്ചോ സൂചനയില്ല. മരണത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News