ഒറ്റ ക്ഷമാപണത്തില്‍ കാമുകി ക്ഷമിച്ചു; പക്ഷെ പൊലീസ് ക്ഷമിച്ചില്ല; കാമുകന്‍ പൊലീസ് കസ്റ്റഡിയില്‍

പിണങ്ങി നിന്ന് കാമുകിയോട് സോറി പറഞ്ഞ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സോറി പറഞ്ഞതിന് എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നല്ലേ? കാര്യം വളരെ നിസാരം.

ഒരു ഒന്നൊന്നര സോറി പറയല്‍ തന്നെയായിരുന്നു യുവാവിന്‍റേത്. തന്‍റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറിന്‍റെ മാപ്പുപറച്ചില്‍.

പൂന്നെയിലെ പിംപിരി മേഖലയിലാണ് പാവം കാമുകനെ പൊലീസ് പിടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. സ്‌റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാരും മൂക്കത്ത് വിരല്‍ വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News