ജലന്ധര്‍ ബിഷപ്പ് കേസ്: കോടതിയുടെ ഭാഷ മനസിലാവാത്തവരോട്; കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഇത് വായിക്കുക

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെയെല്ലാം അസ്ഥാനത്താക്കി കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന ദിശയിലാണെന്ന നിരീക്ഷണം പുറത്തുവന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഉത് വായിക്കണം.

സംഭവം നടന്നത് 2014 മുതല്‍ 2016 വരെ പരാതി നല്‍കിയത് 2018 ജൂണ്‍ 27 ന് പൊലീസ് ചെയ്തത് –
പരാതി ലഭിച്ചപ്പോള്‍ 2018 ജൂണ്‍ 28 ന് കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം രണ്ടാംദിനം വൈക്കം ഡിവൈഎസ്പിക്ക് കൈമാറി രണ്ടരമാസം നീണ്ട അന്വേഷണം.

കേരളം, കര്‍ണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ അന്വേഷണം. കേരളത്തില്‍ തന്നെ ഏഴു ജില്ലകള്‍ – കോട്ടയം, എറണാകുളം, തൃശൂര്‍,ആലപ്പുഴ,ഇടുക്കി, പാലക്കാട്, കണ്ണൂര്‍ – നീണ്ട അന്വേഷണം.

81 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍, നാല് മെറ്റീരിയല്‍ ഒബ്ജക്റ്റ് പിടിച്ചെടുത്തു, 34 ഡോക്യുമെന്‍റുകള്‍ പിടിച്ചെടുത്തു.

കേസിലെ കുറ്റാരോപിതന്‍റെ മൊഴി എടുത്തു. കുറ്റാരോപിതന്‍ നാടു വിട്ടു പോകാതിരിക്കാനുള്ള നീക്കങ്ങള്‍ സ്വീകരിച്ചു.

സമാനമായി പരാതിക്കാരിയുളള കോണ്‍വെന്റിന് സുരക്ഷ ഏര്‍പ്പെടുത്തി. നാലു തല സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

കോണ്‍വെന്റിലെ ഫോണ്‍ റിസീവര്‍ 30 സെക്കന്‍റ് നേരം ഉയര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമാറ്റിക് ആയി കുറവിലങ്ങാട് സ്റ്റേഷനിലെ ഫോണ്‍ റിംഗ് ചെയ്യുന്ന സംവിധാനം അടക്കം ഏര്‍പ്പെടുത്തി.

ഇതിനിടയില്‍ പൊലീസ് അന്വേഷണസംഘത്തെ വിപുലീകരിച്ചു. രണ്ട് സി.ഐമാരെയും രണ്ട് എസ്.ഐമാരെയും അന്വേഷണ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്തി.
ഇതിനിടയിലാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയത്. കന്യാസ്ത്രീകള്‍ സമരവും തുടങ്ങി.
സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് ?

കന്യാസ്ത്രീക്ക് ഒപ്പമാണ് സര്‍ക്കാര്‍,നീതിപൂര്‍വ്വകമായ അന്വേഷണം നടക്കുന്നുണ്ട്.
കന്യാസ്ത്രീയെ സര്‍ക്കാര്‍ എവിടെ എങ്കിലും തള്ളിപ്പറഞ്ഞോ .. ?

ഇല്ല, കന്യാസ്ത്രീയെ തള്ളിപ്പറയുകയോ അവരുടെ പ്രവര്‍ത്തിയില്‍ സംശയമുണ്ട് എന്നോ സര്‍ക്കാര്‍ എവിടേയും പറഞ്ഞിട്ടില്ല.
ഇന്ന് ഹൈക്കോടയിയില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു..?

കേസന്വേഷണം പുരോഗമിക്കുന്നു, മൊഴികളിലെ വൈരുദ്ധ്യം തീര്‍ക്കേണ്ടതുണ്ട്. അതിനുള്ള സാവകാശം വേണം . 19 നി ബിഷപ്പിനെ ചോദ്യം ചെയ്യും. അപ്പോള്‍ കൂടുതല്‍ പുരോഗതി ഉണ്ടാകും.
കോടതി എന്തു പറഞ്ഞു..?

‘പൊലീസ് അന്വേഷണം തൃപ്തികരമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശം അന്വേഷണസംഘത്തിന് നല്‍കുന്നില്ല.

2014 നും 2016 നും ഇടയില്‍ നടന്ന സംഭവമാണിത്. തെളിവു ശേഖരിക്കല്‍ സമയമെടുക്കും. സാക്ഷി മൊഴികളിലെയും കുറ്റാരോപിതന്‍റേയും മൊഴികളിലെ വൈരുദ്ധ്യം നേരയാക്കി എടുക്കാനുള്ള കഠിനപരിശ്രമത്തിലാണ് പൊലീസ് ഉള്ളത്.

ബിഷപ്പിനെ 19 ന് ചോദ്യം ചെയ്യുമ്പോള്‍ ഈ വൈരുദ്ധ്യം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. അതിനു ശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. 24 ന് കേസ് പരിഗണിക്കും. ‘

അപ്പോ ചിലര്‍ ചോദിക്കുന്നു , കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞിരുന്നില്ലേ.. ബലാത്സംഗത്തിന് വിധേയായി മൊഴി അനുസസരിച്ച് തെളിഞ്ഞു എന്നു പറഞ്ഞിട്ടില്ലേ..?

കേസ് പരിഗണിച്ച് ഉത്തരവിറക്കിയത് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് നേതൃത്വം നല്‍കിയ ബഞ്ചാണ്.

മുദ്രവെച്ച കവറില്‍ നല്‍കിയ സത്യവാങ്മൂലം കോടതി വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇന്ന് കോടതി പൊലീസിന്റെ വാദത്തെ അംഗീകരിച്ചിട്ടുണ്ട്.

നേരത്തെ പറഞ്ഞ കാര്യത്തില്‍ നിന്നും പൊലീസ് ഇന്ന് പിډാറിയിട്ടില്ല. പൊലീസ് കേസിന്റെ മെറിറ്റിനെ തള്ളിക്കളഞ്ഞിട്ടേ ഇല്ല.

പിന്നെ കോടതി വിധിയുടെ രണ്ടാമത്തെ പേജില്‍ ആദ്യപാരഗ്രാഫ് ( വിധിയുടെ മൂന്നാമത്തെ പാരഗ്രാഫ് )
“ 3. Since the incidents reffered to in the case have occured between 2014 and 2016, the report shows that the police is making all endeavour to iron out the contradictions in the statements recieved from the witness sa also from the accused. “

അവസാനവാചകത്തില്‍ അവസാനം പറയുന്നത് ശ്രദ്ധിക്കൂ. സാക്ഷികളുടേയും കുറ്റാരോപിതന്റേയും മൊഴികളിലെ വൈരുധ്യം. അതായത് നേരത്തെ സത്യവാങ്മൂലം നല്‍കുമ്പോള്‍ കുറ്റാരോപിതനെ ചോദ്യം ചെയ്തിരുന്നില്ല.

ചോദ്യം ചെയ്ത ശേഷം മൊഴികള്‍ പരിശോധിച്ചപ്പോള്‍ ചില വൈരുധ്യങ്ങള്‍ കണ്ടു. അത് പരിഹരിക്കുക എന്നത് അന്വേഷണസംഘത്തിന് അനിവാര്യമാണ്.

എന്താണ് വൈരുധ്യം എന്ന് കോടതിക്ക് ബോധ്യപ്പെട്ടു കാണും, അത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പത്രസമ്മേളനം നടത്തി പറയാനാകില്ല.

19 ന് ബിഷപ്പിനെ ചോദ്യം ചെയ്യുമ്പോള്‍ അത് മാറ്റാനാകും എന്ന പ്രതീക്ഷ പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. ഇനിയും സംശയമുള്ളവരോട് കോടതി ഇന്ന് വാദി ഭാഗത്തോട് ചോദിച്ച ചോദ്യം തന്നെ ഉന്നയിക്കുന്നു.

‘അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ.?ڈ. കുറ്റാരോപിതന് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുക എന്നത് പ്രധാനമാണ്. അതിന് പഴുതടച്ചുള്ള കുറ്റപത്രം വേണം.

മതിയായ തെളിവ് വേണം. രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ കുറ്റവാളിയെ പൂട്ടണം. മുമ്പ് പല കേസുകളിലും അന്വേഷണം ഇങ്ങനെ ആയിരുന്നു. 19 വരെ കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News