ഗുരുവായൂർ ക്ഷേത്രത്തിൽ വനിതാ ജീവനക്കാരിക്ക് മർദ്ദനം; മര്‍ദ്ദിച്ചത് മുൻ ക്ഷേത്ര ഭരണ സമിതി അംഗം എൻ.രാജു; ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

ഗുരുവായൂർ ക്ഷേത്രത്തിൽ വനിതാ ജീവനക്കാരിക്ക് മർദ്ധനം.ക്ഷേത്ര ജീവനക്കാരിയായ കോഴിക്കോട് സ്വദേശിനി സുഷമയ്ക്കാണ് മർദ്ധനമേറ്റത്.

മുൻ ക്ഷേത്ര ഭരണ സമിതി അംഗവും നിലവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ എൻ.രാജു ആണ് സുഷമയെ ക്രൂരമായി മർദ്ദിച്ചു പരിക്ക് ഏൽപ്പിച്ചത്.

രാജു അനധികൃതമായി ക്യൂ നിർത്താതെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിച്ച വ്യക്തി സുഷമയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തത് ചോദ്യം ചെയ്തതാണ് രാജുവിനെ പ്രകോപിപ്പിച്ചത്.

മർദ്ധനത്തിൽ പരിക്കേറ്റ ജീവനക്കാരി ഗുരുവായൂർ ക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ പരാതി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രർക്ക് കൈമാറിയതായി ചീഫ് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു.

പരാതിക്കാരി താൽക്കാലിക ജീവനക്കാരി ആയതിനാൽ പരാതി ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണം ശക്തമാണ്.

നിലവിൽ മറ്റൊരു ജീവനക്കാരനെ അടക്കം മർദ്ദിച്ച കേസിൽ പ്രതിയാണ് എൻ.രാജു കൂടാതെ ഇയാളുടെ ശമ്പളത്തിൽ നിന്നും വിവിധ കേസുകളുടെ പിഴയായി 25000 രൂപയും ഹൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here