രക്ഷിതാക്കള്‍ക്ക് ആശങ്കയില്ല; ഷാജിയുണ്ട് കരുതലോടെ ആ വ‍ഴിയരികില്‍

ജന പ്രതിനിധികള്‍ നാടിന്‍റെ കാവലാളുകള്‍ തന്നെയാണ്. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തങ്ങളുടെ നാടിനെയും ഭാവിയേയും കരുതലോടെ കാണുന്നവരാവണം ജനപ്രതിനിധികള്‍ എന്നത് തന്നെയാണ് സാധാരണക്കാരുടെ ആഗ്രഹം.

ഈ വാക്കുകളെ അന്വര്‍ഥമാക്കുകയാണ് ഇവിടെയൊരു ജനപ്രതിനിധി. തിരുവനന്തപുരം ജില്ലയിലെ പൂവച്ചാല്‍ സര്‍ക്കാര്‍ യുപി സ്കൂളിന് മുന്നില്‍ പോയാല്‍ നമ്മുക്കിയാലെ നേരിട്ട് കാണാം.

കാലങ്ങളായുള്ള തന്‍റെ ശീലം കൊണ്ട് 850 ഓളം വരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് കരുതലാവുകയാണ് പൂവച്ചൽ പഞ്ചായത്തിലെ പൂവച്ചൽ വാർഡ് മെമ്പറായ ജി ഒ ഷാജി.

രക്ഷകർത്താവിന്‍റെ കരുതലോടെ ഇദ്ദേഹം കുട്ടികളെയും അവശരായവരേയും റോഡ് മുറിച്ച് കടക്കാൻ സഹായിക്കും.

ഗതാഗതക്കുരുക്ക് ആനുഭവപ്പെടുന്ന ഈ റോഡരികില്‍ ഷാജി ഉണ്ടാവുമെന്നത് തന്നെയാണ് പൂവച്ചാല്‍ സ്കൂളിലേക്ക് കുട്ടികളെ അയക്കുമ്പോള്‍ രക്ഷിതാക്കളുടെ മനസിലുണ്ടാവുന്ന പ്രതീക്ഷ.

ഷാജിയുടെ വർഷങ്ങളായുള്ള ശീലങ്ങളിലൊന്നാണിത്. രാവിലെ 8.30 മുതൽ 9.30 വരെ സ്കൂളിന് മുന്നിൽ ജി.ഒ ഷാജി ഉണ്ടാകുമെന്നുറപ്പാണ്.

അതിനാൽ വാർഡ് മെമ്പറെ കാണാനുള്ളവർ സ്കൂളിന് മുമ്പിലെത്തണം. 850 ലധികം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.

സ്കൂൾ പി.ടി.എ പ്രസിഡൻറും സി.പി.ഐ (എം) പൂവച്ചൽ ലോക്കൽ കമ്മിറ്റിയംഗവും കൂടിയാണ് ജി ഒ ഷാജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News