ഏഷ്യൻ ഗെയിംസ് ജേതാക്കളായ എട്ടു മലയാളി താരങ്ങൾക്ക് സർക്കാർ ജോലി നല്‍കും: മന്ത്രി ഇ പി ജയരാജൻ

ഏഷ്യൻ ഗെയിംസിൽ ജേതാക്കളായ എട്ടു മലയാളി താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി ആർ ശ്രീജേഷ്, പി യു ചിത്ര, ജിൻസൺ ജോൺ, വികെ വിസ്മയ, നീന വരക്കിൽ, മുഹമ്മദ് അനസ് യഹിയ, കുഞ്ഞുമുഹമ്മദ്, ജിതിൻ ബേബി എന്നീ എട്ട് മലയാളികളാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയത്.

മെഡൽ നേടിയ എട്ട് താരങ്ങൾക്കും സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാറിനുള്ളത് എന്ന് മന്ത്രി അറിയിച്ചു. ഇതുവരെ 157 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. കായികരംഗം വളർത്തുന്നതിനെ ഭാഗമായി ഓപ്പറേഷൻ ഒളിമ്പിയ ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടവന്ത്ര റീജനൽ സ്പോർട്സ് സെൻറർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News