അതിജീവനത്തിനായി കൈകോര്‍ത്ത് കേരളം; ദുരിതാശ്വാസ നിധിയിലേക്ക് നടക്കുന്ന ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം 

അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത് കേരളം. കൈയ്യിലുള്ള ചെറിയ തുക മുതല്‍ കിടപ്പാടത്തിന്‍റെ ഒരു ഭാഗം വരെ നവകേരള നിര്‍മിതിക്കായി നല്‍കുകയാണ് മലയാളികള്‍. മന്ത്രിമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടക്കുന്ന ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിറ്റൂര്‍ തെക്കേ ഗ്രാമത്തിലെ ശ്രീധരന്‍ നന്പൂതിരിയുടെയും ഭാര്യ മിനിയുടെയും പേരിലുള്ളത് പത്ത് സെന്‍റ് ഭൂമിയാണ്. അതില്‍ അഞ്ച് സെന്‍റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ക‍ഴിഞ്ഞ ദിവസം പാലക്കാട് വെച്ച് മന്ത്രി എകെ ബാലന് കൈമാറി.

ജീവിതത്തിലെ സമ്പാദ്യത്തിന്‍റെ പകുതിയും നല്‍കുമ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്നതുമാത്രമായിരുന്നു ഇവരുടെ മനസ്സില്‍.

വടക്കന്തറയിലെ പരമശിവം ഭുവനേശ്വരി ദന്പതികളും പത്ത് സെന്‍റ് ഭൂമി ക‍ഴിഞ്ഞ ദിവസം നടന്ന ഫണ്ട് സമാഹരണത്തില്‍ മന്ത്രി എകെ കൈമാറി. വീടു നിര്‍മിച്ച് നല്‍കാനും കൈയ്യിലുള്ള ചെറിയ  സമ്പാദ്യവുമടക്കം കൈമാറാനുമായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്.

കുട്ടികള്‍  സമ്പാദ്യ കുടുക്കകളടക്കം മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി നല്‍കുന്നു. പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം ക‍ഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഭൂമിയുള്‍പ്പെടെയുള്ള സംഭാവനകള്‍ക്ക് പുറമേ മൂന്ന് കോടിയിലേറെ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത്.

ഒരു മനസ്സോടെ ഒരുമിച്ച് കൈകോര്‍ത്ത് മഹാപ്രളയകാലത്തെ അതിജീവിക്കുമെന്ന പ്രതീക്ഷയുടെ പുതിയ സന്ദേശമാണ് ഓരോ ദിവസവും നവകേരള നിര്‍മിതിക്കുള്ള ഫണ്ട്സമാഹരണത്തിനോടൊപ്പം കൈകോര്‍ത്ത് കൊണ്ട് മലയാളികള്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News