ആളുകള്‍ വിഷമിക്കുമ്പോള്‍ വിജയ്ക്ക് സൈക്കിൾ വാങ്ങാന്‍ തോന്നിയില്ല; മൂന്നു വര്‍ഷമായി ചേര്‍ത്തു വെച്ച തന്‍റെ കുഞ്ഞുസമ്പാദ്യവുമായി വിജയ് എത്തി 

മൂന്നു വര്‍ഷമായി സൈക്കില്‍ വാങ്ങാന്‍ ചേര്‍ത്തുവെച്ച ഓരോ നാണയത്തുട്ടുകളുമായി എടത്തനാട്ട് പി.കെ.എച്ച്.എം.ഒ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ കെ.വിജയ് മണ്ണാര്‍ക്കാട് താലൂക്കോഫിസിലെത്തി. തന്റെ കുഞ്ഞുസമ്പാദ്യമായ 1981 രൂപ 75 പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് വിജയന്‍- കമല ദമ്പതികളുടെ മകനായ വിജയ് എത്തിയത്.

വിജയുടെ അമ്മ വീടായ വയനാട്ടിലെ പ്രളയക്കെടുതി ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ടപ്പോഴാണ് ചേര്‍ത്തുവെച്ച ചില്ലറകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കാന്‍ തീരുമാനിച്ചത്. മൂന്നു വര്‍ഷമായി ആശാരിയായ അച്ഛന്‍ വിജയനില്‍ നിന്നും ലഭിച്ച നാണയത്തുട്ടുകള്‍ സൈക്കിള്‍ വാങ്ങുന്നതിനായി ചേര്‍ത്തുവെയ്ക്കുകയായിരുന്നു.

സ്‌കൂള്‍ വഴി ചെറിയ തുക സംഭാവന നല്‍കാന്‍ പറഞ്ഞെങ്കിലും സ്വന്തം നാടിന്റെ അവസ്ഥ കണ്ടപ്പോള്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെ്ന്ന് ആഗ്രഹിച്ചാണ് സൈക്കിളിനായി ചേര്‍ത്തുവെച്ച തുക കൈമാറിയത്.

സൈക്കില്‍ വാങ്ങാനുള്ള ആഗ്രഹമുണ്ടെങ്കിലും ഇനിയും പൈസ ചേര്‍ത്തുവെച്ച് ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമം തുടരുമെന്ന് വിജയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News