പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ വ്യാപാരമേഖല ആശങ്കയില്‍; ഇന്ധന വില വര്‍ധനവ് വിലക്കയറ്റത്തിനിടയാക്കാന്‍ സാധ്യത

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ വ്യാപാരമേഖല ആശങ്കയില്‍. പലവ്യജ്ഞനങ്ങള്‍ക്ക് നിലവില്‍ വില വര്‍ധിച്ചില്ലെങ്കിലും ദിവസേന ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവ് വിലക്കയറ്റത്തിനിടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ലോറി വാടക വര്‍ധിക്കുന്നതോടെ വിലവര്‍ധന പ്രകടമാകും.

അടിക്കടി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് വ്യാപാര മേഖലയെ താമസിയാതെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് വ്യാപാരികള്‍. പ്രളയത്തിനു ശേഷം വിപണി ഉണര്‍വില്ലാതെ നില്‍ക്കുകയാണ്. കച്ചവടം നന്നേ കുറവാണെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികള്‍ പറയുന്നു.

പയര്‍ വര്‍ഗ്ഗങ്ങളില്‍ ഗ്രീന്‍പീസിന് മാത്രമാണ് കാര്യമായ വില വര്‍ധന ഉണ്ടായത്. കിലോയ്ക്ക് 40 നിന്ന് 80 ആയി. അരി അടക്കമുളള മറ്റിനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ല. അനിയന്ത്രിതമായ ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ലോറി വാടക വര്‍ധിപ്പിക്കാനുളള തീരുമാനത്തിലാണ് ഉടമകള്‍. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ വിലക്കയറ്റം അനുഭവപ്പെടും

രൂപയുടെ മൂല്യത്തകര്‍ച്ച വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി വ്യാപാരികള്‍ പറയുന്നു. വലിയ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്കാണ് ഇന്ധന വില ദിനം പ്രതി ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News