കാമുകനെ മര്‍ദ്ദിച്ച ശേഷം കാമുകിയെ രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; മനോ വിഷമത്തെത്തുടര്‍ന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു

കാമുകിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 21കാരനായ കാമുകന്‍ ആത്മഹത്യ ചെയ്തു. സംഭവം പുറത്തായത് കാമുകി നടത്തിയ വെളിപ്പെടുത്തലിനെത്തുര്‍ന്ന്.

ഛത്തീസ്ഖഢിലെ കോര്‍ബയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഈശ്വര്‍ ദാസ് (22), ഖേം കണ്‍വര്‍ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് കോര്‍ബയിലെ ഒരു സ്‌കൂളിന് സമീപത്ത് വെച്ച് പെണ്‍കുട്ടിയേയും കാമുകനെയും ക്രൂരമായി മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ പ്രതികളായ രണ്ട്‌പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

പീന്നീട് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കൂട്ടബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here