പ്രളയത്തിന്റെ ക്ഷീണമകറ്റി ടൂറിസം മേഖല ഉണര്‍വിലേക്ക്; കുമരകത്തേക്ക് വിദേശ സഞ്ചാരികളെത്തി തുടങ്ങി

പ്രളയത്തിന് ശേഷം കുമരകത്തേക്ക് വിദേശ സഞ്ചാരികളെത്തി തുടങ്ങി. ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ ആദ്യസംഘമാണ് കുമരകത്തെത്തി ഗ്രാമക്കാഴ്ചകള്‍ കണ്ട് മടങ്ങിയത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് ഇതിന് നേതൃത്വം നല്‍കിയത്.

പ്രളയത്തിന്റെ ക്ഷീണമകറ്റി ടൂറിസം മേഖലയെ ഉണര്‍വിലേക്ക് കൊണ്ടുവരാന്‍ ഉത്തരവാദിത്ത ടൂറിസം മിഷനാണ് വിനോദ സഞ്ചാരികളെ കുമരകത്തെത്തിച്ചത്. ‘വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജില്‍ തല്‍പരരായ ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ ആദ്യസംഘമാണ് കുമരകത്തെത്തിയത്. കുമരകത്തിന്റെ ഗ്രാമ, കായല്‍ ഭംഗി ആസ്വദിച്ചഗ്രൂപ്പ്,കള്ളുചെത്ത്, വലവീശല്‍, കയര്‍പിരിക്കല്‍, ഓലമെടയല്‍ എന്നിവയൊക്കെ ആസ്വദിച്ചു.

നേരത്തെ വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിനെ മിഷന്‍ കുമരകത്ത് എത്തിച്ചിരുന്നു. ടൂറിസം മിഷന്റെ ഭാഗമായ സമൃദ്ധി നാടന്‍ ഭക്ഷണ ശാലയില്‍ നിന്നും നാടന്‍ സദ്യയും കഴിച്ച് നന്ദി പറഞ്ഞാഞ്ഞ് വിനോദസഞ്ചാരികള്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News