നമ്പി നാരായണന് നീതി; 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി. 8 ആഴ്ചയ്ക്കകം സംസ്ഥാനസര്‍ക്കാര്‍ ഈ തുക നല്‍കണമെന്ന് കോടതി ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും സുപ്രീംകോടതി ഉത്തരവിട്ടു.വിരമിച്ച സുപ്രീംകോടതി ജഡ്ജ് ഡികെ ജയിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്.

24 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പിനാരായണനനുകൂലമായ സുപ്രീംകോടതി വിധി. ചാരക്കേസില്‍ കുടുക്കിയതിന് നമ്പിനാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണം.

സംസ്ഥാന സര്‍ക്കാര്‍ 8 ആഴ്ചയ്കക്കം തുക നല്‍കണമെന്നാണ് ഉത്തരവ്.കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമെങ്കില്‍ നമ്പിനാരായണന് കേസുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചു.അറസ്റ്റ് അന്യായമായിരുന്നെന്നും മാനസിക പീഡനങ്ങള്‍ക്ക് നമ്പിനാരായണന്‍ ഇരയായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും സുപ്രീംകോടതി ഉത്തരവിട്ടു.വിരമിച്ച സുപ്രീംകോടതി ജഡ്ജ് ഡികെ ജയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. സമിതിയില്‍ കേന്ദ്ര സംസ്ഥാന പ്രതിനിധികളും അംഗങ്ങളാകും.

ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമിതിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍വഹിക്കും.അന്വേഷണകമ്മീഷന് കേരളത്തിലും സിറ്റിംഗ് നടത്താം.ജുഡീഷ്യല്‍ അന്വേഷണം ചാരക്കേസിന്റെ ഉള്ളറകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News