ധനസമാഹരണം വിജയിപ്പിക്കുന്നതില്‍ വിദ്യാർത്ഥികളുടെ പങ്ക് വലുത്; വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം

വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണം വിജയിപ്പിക്കാന്‍ വിദ്യാർത്ഥികൾ വലിയ പങ്ക് വഹിച്ചു. സെപ്റ്റംബര്‍ 11, 12 തീയതികളില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നടന്ന ധനസമാഹരണത്തിലൂടെ 15 കോടി രൂപയാണ് സമാഹരിച്ചത്.

ഇത് ആവേശകരമായ അനുഭവമാണ്. ദുരന്തം നേരിടാനുളള ധനസമാഹരണത്തില്‍ തുടക്കം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വലിയ പങ്ക് വഹിച്ചിരുന്നു. സര്‍ക്കാരിന്‍റെ ശ്രമത്തിന് ഇത് വലിയ പ്രചോദനമാണ് നല്‍കിയത്.

മുതിര്‍ന്നവര്‍ക്കുപോലും മാതൃകയാകാവുന്ന പിന്തുണയാണ് കൊച്ചുകുട്ടികളില്‍ നിന്ന് ലഭിച്ചത്. സമൂഹത്തിന് വലിയ സന്ദേശമാണ് കുട്ടികളുടെ ഈ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News