രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ബ്ലാസ്റ്റേഴ്സിന്‍റെ ആദരം; ഐഎസ്എൽ മത്സരങ്ങൾ കാണാൻ ടിക്കറ്റ് സൗജന്യമായി നല്‍കി 

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ഐഎസ്എൽ മത്സരങ്ങൾ കാണാൻ ടിക്കറ്റ് നൽകി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ ഹോംഗ്രൗണ്ടിൽ അടുത്ത മാസം മുതലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ നൽകിയത്. പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ആദരവുമായാണ് ഐഎസ്എൽ അഞ്ചാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചത്.

ഇതിൻറെ ഭാഗമായി തെരഞ്ഞെടുത്ത 12 മത്സ്യത്തൊഴിലാളികൾക്ക് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ടിക്കറ്റുകൾ നൽകി. രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കാണ് മത്സ്യത്തൊഴിലാളികൾ വഹിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധി പറഞ്ഞു.

ഒക്ടോബർ അഞ്ചുമുതൽ ആണ് കൊച്ചിയിലെ ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങുന്നത്. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ എം ഐ മേത്തർ, തോമസ് മുത്തൂറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here