മന്ദാരവുമായി ആസിഫ് അലി; ട്രെയ്‌ലര്‍ ഗംഭീരം

ഹിറ്റ് ചിത്രം ബി ടെക്കിനു ശേഷം യുവ താരം ആസിഫ് അലി നായകനാകുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനു മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന മന്ദാരത്തില്‍ വര്‍ഷ ബൊല്ലമ്മയും അനാര്‍ക്കലിയുമാണ് നായികമാര്‍. അര്‍ജ്ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, ഗണേഷ് കുമാര്‍, മേഘ മാത്യു എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതാനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്നു.

ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here