ഫ്രാങ്കോ മുളയ്ക്കല്‍ ഭരണ ചുമതലകള്‍ താത്കാലികമായി കൈമാറി; നടപടി പീഡനാരോപണക്കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍

ദില്ലി: പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭരണ ചുമതലകള്‍ താത്കാലികമായി കൈമാറി.

ബിഷപ്പ് സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ മോണ്‍സിഞ്ഞോര്‍ മാത്യു കൊക്കണ്ടം അടങ്ങിയ മൂന്നംഗസമിതിക്കാണ് രൂപത ഭരണത്തിന്റെ പകരം ചുമതല. പീഡനാരോപണക്കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് നടപടി.

ഫ്രാങ്കോ മുളയ്ക്കല്‍ നിര്‍വഹിച്ച ഭരണ ചുമതലകള്‍ മോണ്‍സിഞ്ഞോര്‍ മാത്യു കൊക്കണ്ടം അടങ്ങിയ മൂന്നംഗസമിതിക്ക് താത്കാലികമായി കൈമാറിക്കൊണ്ട് 13ാം തീയതിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാത്യു കൊക്കണ്ടം രൂപതയുടെ പകരം ഭരണനേതൃത്വം നിര്‍വഹിക്കും.

ഫാദര്‍ ജോസഫ് തെക്കുംകാട്ടില്‍, ഫാദര്‍ സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും വിവിധ ചുമതലകള്‍ കൈമാറി.പ ീഡനാരോപണത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മാറ്റമെന്നാണ് ചുമതലയൊഴിയാനുള്ള കാരണമായി ബിഷപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

തന്റെ അഭാവത്തില്‍ സാധാരണയായി ചെയ്യുന്ന ഭരണപരമായ നടപടിക്രമമാണിതെന്നും സര്‍ക്കുലറില്‍ ബിഷപ്പ് പറയുന്നു.

സംഭവത്തില്‍ തനിക്ക് വേണ്ടിയും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് വേണ്ടിയും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ദൈവികമായ ഇടപെടല്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ ഫ്രാങ്കോ മുളയ്ക്ക്ല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രൂപതാ വക്താവ് രംഗത്തെത്തി.

സര്‍ക്കുലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സംഭവിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ 15 തവണയെങ്കിലും ഈ രീതിയില്‍ ബിഷപ്പ് സ്ഥലത്തില്ലാത്തപ്പോള്‍ ഭരണചുമതലകള്‍ താത്കാലികമായി കൈമാറാറുണ്ടെന്ന് വക്താവ് വ്യക്തമാക്കി. രൂപതാ തലത്തില്‍ ഇപ്പോള്‍ കൊണ്ട് വന്ന് മാറ്റത്തോടെ അന്വേഷണം നേരിടാന്‍ ബിഷപ്പ് കേരളത്തിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News