കന്യാസ്ത്രീ പീഡനം; പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു

കൊച്ചി: കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു.

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് നോട്ടീസ് അയച്ച സാഹചര്യത്തിലാണ് വത്തിക്കാന്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നത്.

ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിവരങ്ങളെല്ലാം വത്തിക്കാനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഫ്രാങ്കൊ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെടും.

ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ സഭാധ്യക്ഷന്‍മാരോട് വത്തിക്കാന്‍ അടിയന്തിരമായി വിവരങ്ങള്‍ തേടിയിട്ടുണ്ട്.

അതേസമയം, ബിഷപ്പിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ജലന്ധര്‍ രൂപത പിആര്‍ഒയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി പോലീസ് കണ്ടെത്തി.

ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ 3 കന്യാസ്ത്രീകള്‍ക്ക് വൈദികര്‍ പരിശീലനം നല്‍കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് നേതൃത്വം നല്‍കിയത് ജലന്ധര്‍ രൂപത പിആര്‍ഒ ആണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പിആര്‍ഒ, 3 ദിവസം കൊച്ചിയില്‍ മുറിയെടുത്ത് താമസിച്ചതായും വ്യക്തമായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച മൊഴികളില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഇതില്‍ വ്യക്തത വരുത്തുന്നതിനായി ഈ മാസം 19നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് ബിഷപ്പിന്റെ അറസ്റ്റുണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News