ചാരക്കേസ് വിധി കോണ്‍ഗ്രസിന്‍റെ ജീര്‍ണമുഖം വെളിവാക്കുന്നത്; നഷ്‌ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസ്സിനും: കോടിയേരി

ഐ.എസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ്സ്‌ സംസ്‌ക്കാരത്തിന്‍റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന്‌ സി.പി.ഐഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

അനാവശ്യമായി പ്രതി ചേര്‍ത്ത്‌ പീഡിപ്പിച്ചതിന്‌ നമ്പി നാരായണന്‌ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസ്സിനുമാണ്‌.

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കാനുള്ള ധാര്‍മ്മികത ഇവർ കാണിക്കണം. അധികാരത്തിനു വേണ്ടി എന്ത്‌ നീചകൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ്‌ കോണ്‍ഗ്രസ്സെന്ന്‌ ചാരക്കേസ്‌ വ്യക്തമാക്കുന്നു.

അധികാരം പിടിയ്‌ക്കാനായി ആന്‍റണി കോണ്‍ഗ്രസ്സ്‌ നടത്തിയ കൊട്ടാരവിപ്ലവത്തിന്‍റെ ഭാഗമായി വ്യാജമായി ചമച്ചതാണ്‌ ചാരക്കേസ്സ്‌.

ഇതിനുള്ള താക്കീതാണ്‌ സുപ്രീംകോടതി വിധി. ചാരക്കേസിന്‍റെ ഉപജ്ഞാതാക്കളായ 5 പേരുകള്‍, ജുഡീഷ്യല്‍ കമ്മീഷന്‌ മുമ്പാകെ അറിയിക്കുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്‌. കോണ്‍ഗ്രസ്സില്‍ നിന്നും ഉയരാന്‍ പോകുന്ന സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങാതെ പേരുകള്‍ വെളിപ്പെടുത്താന്‍ പത്മജ തയ്യാറാകണം.

കുതന്ത്രങ്ങളില്‍ പങ്കാളികളായ യു.ഡി.എഫ്‌ നേതാക്കളും പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News