കന്യാസ്ത്രീ സമരത്തോട് പ്രതികരിക്കാതെ മോഹന്‍ലാല്‍; നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാനെന്ന് മാധ്യമങ്ങളോട് താരം

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തോട് പ്രതികരിക്കാതെ നടന്‍ മോഹന്‍ലാല്‍.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ:

”നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല ഒരു കാര്യം പറയുമ്പോള്‍. കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം. അതും ഇതുമായിട്ട് എന്താണ് ബന്ധം. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ. ഇതൊക്കെയാണോ, അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രശ്‌നങ്ങള്‍ഇവിടെ നടക്കുമ്പോള്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News