ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ച് താന്‍ പത്രം സിനിമയില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍.
രഞ്ജി പണിക്കറുടെ വാക്കുകള്‍:
‘ചാരക്കേസിനെക്കുറിച്ച് എനിക്കുള്ള ഉത്തമ ബോധ്യമാണ് ചിത്രത്തിലെ ഡയലോഗുകള്‍. കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍ ഉണ്ടാക്കിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ അത് തെളിയിക്കട്ടെ’.
പത്രം സിനിമയിലെ ആ ഡയലോഗ് ഇങ്ങനെയായിരുന്നു:
‘ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയില്‍ എത്രപേരുടെ വിയര്‍പ്പിറ്റു. എത്രതുള്ളി രേതസ്സുറ്റു എന്നതിന്റെ കണക്കെടുക്കുന്ന stinking, sickening, repulsive investigative റിപ്പോര്‍ട്ടുകള്‍കൊണ്ട് സര്‍ക്കുലേഷന്‍ ഭൂം ഉണ്ടാക്കുന്ന പത്രധര്‍മ്മത്തിന്റെ പടുന്യായങ്ങള്‍ എനിക്ക് മനസിലാവില്ല. For they are too tough for my convictions to grasp.. for they are too difficult for my conscience to digest .’
Get real time update about this post categories directly on your device, subscribe now.