മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരം; ഗോവയില്‍ ഭരണപ്രതിസന്ധി; പകരം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഘടകകക്ഷി

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ ബിജെപിയില്‍ ഭരണപ്രതിസന്ധി. മനോഹര്‍ പരീക്കറിന് പകരം മുഖ്യമന്ത്രി സ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബിജെപി ഘടകക്ഷിയായ എം.ജി.പി രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണമെന്നാവശ്യം ശക്തമായതോടെ പുതിയ മുഖ്യമന്ത്രിയെ തേടി ബിജെപി കേന്ദ്ര നേതൃത്വം.

ഗോവ മന്ത്രിസഭയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും മന്ത്രിമാരായ പാണ്ഡപരാംഗ് മഡകയ്ക്കറും ഫ്രാന്‍സിസ് ഡിസൂസയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.

ഈ വര്‍ഷമാദ്യം പരീക്കര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയെങ്കിലും ഭരണ ചുമതല ക്യാമ്പിനറ്റ് അഡൈ്വസറി കമ്മിറ്റിയ്ക്ക് നല്‍കി. ചികിത്സ കഴിഞ്ഞ് പരീക്കര്‍ എത്തിയെങ്കിലും ആരോഗ്യം ഗുരുതരമായതോടെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതോടെ ഗോവയില്‍ മുഖ്യമന്ത്രിയില്ലാതെ 9 മാസമായി.

2017ല്‍ ഗോവയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്തു.മൂന്ന് എം.എല്‍.എമാര്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ടിയും മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ടിയുടേയും പിന്തുണയിലാണ് ഭരണം.

എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോയിരുന്ന പരീക്കര്‍ ആശുപത്രിയിലായതോടെ ഭരണം മറ്റൊരാളെ ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ടി നേതാവ് ദീപക് ധവാലിക്കര്‍ പറഞ്ഞു.

മന്ത്രിസഭയിലെ ഉന്നതനെ ഏല്‍പ്പിക്കണമെന്നാണ് അദേഹത്തിന്റെ ആവശ്യം..തന്റെ സഹോദരനും ഗോവയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സുദിന്‍ ധവാലിയെ മുഖ്യമന്ത്രിക്കാനാണ് ദീപക് ധവാലിയുടെ നീക്കമെന്ന് ബിജെപി സംശയിക്കുന്നു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിനോട് ബിജെപിയ്ക്ക് താല്‍പര്യമില്ല. നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്, സഖ്യകക്ഷികളെ റാഞ്ചുമോയെന്ന സംശയവും ബിജെപിയ്ക്കുണ്ട്.അത് കൊണ്ട് തന്നെ അടിയന്തരമായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News