
ചാലക്കുടിയിൽ വൻ സ്വർണ്ണ കവർച്ച ചാലക്കുടി ദേശീയ പാതയിൽ അപകടം ഉണ്ടാക്കി വൻ സ്വർണ്ണ കവർച്ച.
കാറിൽ കടത്തി ഒരു കിലോ സ്വർണ്ണമാണ് കവർന്നത്.
ദേശീയ പാതയിൽ അപകടം ഉണ്ടാക്കിയാണ് അതിസാഹസികമായി സ്വർണ്ണം കവർന്നത്. സ്വർണ്ണം കടത്തിയ കാറിൽ മറ്റൊരു കാർ ഇടിപ്പിച്ചായിരുന്നു കവർച്ച.
നെടുമ്പാശ്ശേരിയിൽ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ട് പോയ സ്വർണ്ണമാണ് കവർന്നത്. ഇന്നോവ കാറിൽ എത്തിയ അഞ്ചഗ സംഘം സ്വർണ്ണം ഉണ്ടായിരുന്ന കാറിന്‍റെ പിന്നിൽ ഇടിച്ച ശേഷം ഇന്നോവ കാറിൽ വന്ന രണ്ട് പേർ സ്വർണ്ണം ഉണ്ടായിരുന്ന കാറുമായി കടന്ന് കളയുകയിരുന്നു.
പിന്നീട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും വണ്ടി കണ്ടെത്തി. കൊടുവള്ളി സ്വദേശികൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here