പിണറായി അന്ന് നിയമസഭയില്‍ പറഞ്ഞതെന്ത്?; നുണപ്രചാരണത്തിന് തിരിച്ചടിയായി രേഖകള്‍

ചാരക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍ മുസ്ലീങ്ങളെ അധിക്ഷേപിച്ചെന്ന്‍ നുണപ്രചരണം. ചാരക്കേസിനെപ്പറ്റി ചന്ദ്രിക നല്‍കിയ വാര്‍ത്ത പരാമര്‍ശിച്ച പിണറായി “മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്”എന്ന് ചോദിച്ചു എന്നാണ് പ്രചാരണം.

അന്നത്തെ ചന്ദ്രിക തിരുവനന്തപുരം ലേഖകന്‍ കുഞ്ഞമ്മദ് വാണിമേലിനെ ഉദ്ധരിച്ച് ഒരാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ നുണ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കം ഷെയര്‍ ചെയ്ത് പ്രചരിപ്പിയ്ക്കുകയാണ്.

ഇതായിരുന്നു നുണയടങ്ങിയ പോസ്റ്റ്:ചാരക്കേസുമായി ബന്ധപ്പെട്ട് താൻ ചന്ദ്രികയിലെഴുതിയ എഴുതിയ വാർത്ത ഉയർത്തിപ്പിടിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗം ഇപ്പോഴും തന്റെ കാതിൽ മുഴങ്ങുന്നുവെന്ന് കുഞ്ഞഹമ്മദ് വാണിമേൽ. ആ ഓർമ്മ ഇങ്ങനെയാണ്… . ‘അത്തരമൊരു ഘട്ടത്തിൽ വേറിട്ട വാർത്ത വന്ന പത്രം നിയമസഭയിൽ ഉയർത്തിപ്പിടിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ ചോദ്യം വർഷങ്ങൾക്കിപ്പുറവും കാതിൽ മുഴങ്ങുന്നുണ്ട്. “മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….” ഇങ്ങിനെ കത്തികയറുന്നതിനിടക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. “മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്” എന്നായിരുന്നു ആ ചോദ്യം”

എന്നാല്‍ നിയമസഭാരേഖ അനുസരിച്ച് പിണറായി അങ്ങനെ പ്രസംഗിച്ചിട്ടേയില്ലെന്നു വ്യക്തമാണ്. എല്ലാ നിയമസഭാപ്രസംഗവും നിയമസഭാ ആര്‍ക്കൈവ്സില്‍ ലഭ്യമാണ് .

പ്രസംഗത്തിന്റെ പ്രസക്ത ഭാഗം താഴെ:

ചാരക്കേസ് മുന്‍നിര്‍ത്തി യുഡിഎഫില്‍ തമ്മിലടി മൂര്‍ച്ചിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് നോട്ടീസ് നല്‍കിയത്. ഈ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്താണ് 1994 ഫെബ്രുവരി 14നു സഭയില്‍ പിണറായി പ്രസംഗിച്ചത്. ചന്ദ്രിക ലേഖനത്തെ വിമര്‍ശിച്ച പിണറായി പ്രസംഗത്തിലൊരിടത്തും മുസ്ലീം വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല പ്രസംഗത്തിന്റെ അവസാന ഭാഗത്ത് ടാഡ നിയമത്തിന്റെ മറവിലും മറ്റും രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെപ്പറ്റിയും പറയുന്നു. ഈ പ്രസംഗമാണ് ഇല്ലാത്ത വാചകം കയറ്റി നുണപ്രചരണത്തിനായി ഉപയോഗിയ്ക്കുന്നത്.

പ്രസംഗത്തില്‍ മുസ്ലീങ്ങള്‍ക്കെതിരായ പീഡനത്തെ പരാമര്‍ശിയ്ക്കുന്ന ഭാഗം താഴെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here