കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണം തൃപ്പൂണിത്തറയുടെ മുഖഛായ മാറ്റും: കെഎംആര്‍എല്‍

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ വിവിധ ഗതാഗതങ്ങള്‍ സംയോജിച്ച് തൃപ്പൂണിത്തുറ വലിയൊരു ഹബ്ബായി മാറുമെന്ന് കെഎംആര്‍എല്‍.

തൃപ്പൂണിത്തുറ പേട്ടയില്‍ നിന്നും റെയില്‍ സ്റ്റേഷന്‍ വരെ നീളുന്ന ഘട്ടങ്ങള്‍ക്കും കേന്ദ്രപങ്കാളിത്തം ഉണ്ടാകും. കാക്കനാട് അന്തര്‍ദേശീയ നിലവാരത്തിലുളള മെട്രോ ബിസിനസ്സ് സിറ്റിക്കായി ഭൂമി ലഭിച്ചുക‍ഴിഞ്ഞതായും ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തില്‍ തൃപ്പൂണിത്തുറ പേട്ടയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം എസ് എന്‍ ജംഗ്ഷനിലേക്കും പിന്നീട് റെയില്‍വേ സ്റ്റേഷനിലേക്കും നീട്ടാനാണ് തീരുമാനം.

എസ്എന്‍ ജംഗ്ഷനിലേക്കുളള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ ഡിസംബറില്‍ തന്നെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

കേന്ദ്രസര്‍ക്കാരിന്‍റെ പങ്കാളിത്തവും ഈ പദ്ധതിക്കുണ്ടാകുമെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്കും നീട്ടുന്നതോടെ തൃപ്പൂണിത്തുറ വലിയൊരു ഹബ്ബായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാക്കനാട് എന്‍ജിഒ ക്വാട്ടേ‍ഴ്സിനടുത്തുളള 17.46 ഏക്കര്‍ ഭൂമി ജില്ലാ കളക്ടര്‍ ക‍ഴിഞ്ഞ ദിവസം കൊച്ചി മെട്രോയ്ക്ക് കൈമാറിക്ക‍ഴിഞ്ഞു. ഇവിടെ അന്താരാഷ്ട്ര നിലവാരമുളള മെട്രോ സിറ്റി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ടമായ കലൂര്‍-കാക്കനാട് ഇന്‍ഫോപാര്‍ക്ക് പദ്ധതിക്കായി കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് അറിയിച്ചുണ്ട്. ഇതിനായി 1500 കോടി ഫ്രഞ്ച് കന്പനിയായ എഎഫ്ഡി വാഗ്ദാനം ചെയ്തുക‍ഴിഞ്ഞു.

തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്കുളള 1330 കോടി ധനസഹായത്തിനായി വിദേശ സഹായം തേടും. പ്രളയസമയത്ത് കൊച്ചി മെട്രോ ഏറെ സഹാകമായ സാഹചര്യത്തില്‍ ആലുവയില്‍ നിന്ന് നെടുന്പാശേരി വ‍ഴി അങ്കമാലിയിലേക്ക് നീട്ടുന്ന കാര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News