രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി

രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി.77 വയസ്സായിരുന്നു. 21 ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.

മൃതദേഹം എരഞ്ഞിപ്പാലത്തെ വസതിയില്‍ പൊതുദര്‍ശ്ശനത്തിന് ശേഷം രാത്രി കണ്ണംപറമ്പ് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കും കോഴിക്കോട് സ്വദേശിയായ സൈനബ പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെ.ടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1961 ലാണ് സഖാവ് കുഞ്ഞാലി സൈനബയെ വിവാഹം കഴിച്ചത്.

എട്ടുവര്‍ഷത്തിനു ശേഷം 1969 ജൂലൈ 26 ന് സഖാവ് കുഞ്ഞാലി MLA ആയിരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. രണ്ടുപ്രാവശ്യം സംസ്ഥാന നിയമസഭയില്‍ നിലമ്പൂരിനെ പ്രതിനിധാനം ചെയ്ത വ്യക്തിയാണ് കുഞ്ഞാലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News