സിബിഎെ തലപ്പത്ത് വീണ്ടും രാഷ്ട്രീയ നിയമനത്തിന് നീക്കം; മോഡിയുടെ നറുക്ക് വീണത് ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്

ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റ്മുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സിബിഐയുടെ നിര്‍ണ്ണായ സ്ഥാനത്ത് നിയമിക്കാന്‍ നരേന്ദ്രമോദിയുടെ നിര്‍ദേശം.

ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ ശര്‍മ്മയ്ക്ക് സിബിഐയുടെ പോളിസി ഡിവിഷന്‍റെ ചുമതല നല്‍കാന്‍ മോദി ശുപാര്‍ശ നല്‍കി.

മുഖ്യമന്ത്രിയായിരിക്കെ നേരന്ദ്രമോദിയ്ക്ക് വേണ്ടി ഒരു യുവതിയെ അനധികൃതമായി നിരീക്ഷിച്ചതിലും, വ്യാജ ഏറ്റ് മുട്ടല്‍ കേസുകളിലും പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ ശര്‍മ്മ.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനാണ് 1987 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ ശര്‍മ്മ.

ഒരു യുവതിയെ അനധികൃത്യമായി നീരീക്ഷിക്കാന്‍ മോദി പ്രത്യേക ഏല്‍പ്പിച്ച ഉദ്യോഗസ്ഥനാണ് ശര്‍മ്മ. ഇശ്രത്ത് ജഹാന്‍ വ്യാജഏറ്റ്മുട്ടല്‍ കേസിലും പ്രതിസ്ഥാനത്തുണ്ട്.

മോദിയുടെ താല്‍പര്യ പ്രകാരം ഏപ്രിലില്‍ സിബിഐയിലേയ്ക്ക് നിയമിതനായ അരുണ്‍ കുമാര്‍ ശര്‍മ്മയ്ക്ക് പ്രത്യേക ചുതലകള്‍ നല്‍കിയിട്ടില്ല.

വിജിലന്‍സ്,സുരക്ഷ തുടങ്ങി സിബിഐയുടെ നയപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പോളിസി ഡിവിഷനിലേയ്ക്ക് ശര്‍മ്മയെ നിയമിക്കണമെന്ന വ്യക്തമായ നിര്‍ദേശം നരേന്ദ്രമോദി കഴിഞ്ഞ ദിവസം സിബിഐ ഉന്നതര്‍ക്ക് നല്‍കി.

ഡയറക്ടര്‍ കഴിഞ്ഞാല്‍ സിബിഐയുടെ രണ്ടാം സ്ഥാനമാണ് പോളിസി ഡിവിഷന്റെ മേലധികാരിയ്ക്ക് ഉള്ളത്. പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്ന ഉന്നത തല യോഗങ്ങളിലടക്കം സിബിഐ ഡയറക്ടര്‍ക്ക് ഒപ്പം പങ്കെടുക്കുന്നത് പോളിസി ഡിവിഷന്‍ മേലധികാരിയാണ്.

നിര്‍ണ്ണായകമായ ആ ചുമതല വിശ്വസ്തന് നല്‍കണമെന്ന മോദിയുടെ നിര്‍ദേശം സബിഐ വൃത്തങ്ങളെ ഞെട്ടിച്ചു.

സെന്‍ഡ്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാത്രമേ സാധാരണ ഈ സ്ഥാനം നല്‍കാറുള്ളു.അരുണ്‍ കുമാര്‍ ശര്‍മ്മയാകട്ടെ സിബിഐയില്‍ നിയമിതനായിട്ട് നാല് മാസം മാത്രം.

കൂടാതെ പല വിവാദ കേസുകളിലും പ്രതി സ്ഥാനത്തും പേര് ചേര്‍ക്കപ്പെട്ടയാള്‍.ഈ പശ്ചാത്തലം ചൂണ്ടികാട്ടി സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ മോദിയുടെ നിര്‍ദേശത്തെ തള്ളി കളഞ്ഞു.

പക്ഷെ ശക്തമായ സമര്‍ദം ഡയറക്ടര്‍ക്ക് മേലുണ്ട്. നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വിശ്വസ്തരെ ഇരുത്തിയ ശേഷം, അവര്‍ വഴി വകുപ്പുകളുടെ ചുമതല നിയന്ത്രിക്കുന്ന രീതി മോദിക്കുണ്ട്. സിബിഐയിലും അത്തരത്തിലുള്ള നേരിട്ടുള്ള കൈകടത്തിലിനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News