എന്തും വാടകയ്ക്കെടുക്കാം ‘റന്‍റോസ്പോട്ടില്‍’; അവശ്യ സാധനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

എന്തും വാടകയ്ക്ക് എടുക്കാം റെന്‍റോസ്‌പോട്ടിൽ: അവശ്യ സാധനങ്ങള്‍ വാടകയ്ക്കു ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ‘റെന്‍റോസ്‌പോട്’ നിലവില്‍ വന്നു.

താല്‍ക്കാലികമായും സ്ഥിരമായും ആവശ്യം വരുന്ന നിരവധി സാധനങ്ങളും സേവനങ്ങളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും. ആവശ്യക്കാരനും വാടകക്കാരനും ഇടയിലെ മദ്ധ്യസ്ഥരായാണ് ‘റെന്റോസ്‌പോര്‍ട്’ പ്രവര്‍ത്തിക്കുന്നത്.

ഉപോഭോക്താക്കളെ സഹായിക്കുന്നതിനായി 24 മണിക്കൂര്‍ ഹെല്‍പ് ലൈനും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന് തനിക്കാവശ്യമായ സേവനങ്ങള്‍ മൊബൈലിലൂടെ പോലും തിരഞ്ഞെടുക്കാവുന്നതാണ്.

സേവനദാതാവിന്റെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാണെന്നതിനാല്‍ താത്പര്യമുള്ള ഉല്പന്നത്തെ പറ്റി ചോദിച്ചറിയാനും സാധിക്കും.

ഉല്‍പന്നം വേണമെങ്കില്‍ അതിനുള്ള പണം നല്‍കാനും റെന്റോസ്‌പോടില്‍ സംവിധാനമുണ്ട്. പണം കൈമാറുന്നതിനായി പഴുതുകളടച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എസ്.എസ്.എല്‍ എന്‍ക്രിപ്റ്റഡ് മീഡിയത്തിലൂടെയായിരിക്കും പണമിടപാട്.

സാധനങ്ങള്‍ വാങ്ങുന്നതിന് പുറമേ വാടകയ്ക്കു നല്‍കാനും സാധിക്കും. കസ്റ്റമര്‍ ടു കസ്റ്റമര്‍ എന്ന നിലയില്‍ റെന്റോസ്‌പോട് ഒരുക്കിയ വിപണീ സംവിധാനമുപയോഗിച്ച് സേവനദാതാവിന് സ്വന്തം ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ തയ്യാറാക്കാനും പ്രദര്‍ശിപ്പിക്കാനും അനായാസം സാധിക്കും.

തന്റെ ഉല്പന്നങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നും വാടക നിരക്ക് എന്താണെന്നും നിശ്ചിയിക്കാനുള്ള സ്വാതന്ത്രം വ്യപാരിക്ക് ഉണ്ടാകും.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സര്‍വ്വീസ് ഹബ്ബ് ആരംഭിക്കുന്ന റെന്റോസ്‌പോട് അനേകം തൊഴിലവസരങ്ങളാണ് തുറക്കുന്നത്.

ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസൃതമായി സേവനദാതാവിനെ കണ്ടെത്തി ഫലപ്രദമായി ഇടപാടു നടത്തുകയെന്നതാണ് റെന്റോസ്‌പോടിന്റെ ലക്ഷ്യമെന്ന് റെന്റോസ്‌പോടിന്റെ സംരംഭകരായ ഷഫ്ഹാന്‍ കളത്തില്‍, ലബീബ് കെ.കെ എന്നിവര്‍ വ്യക്തമാക്കി.

സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ റെന്റോസ്‌പോട്ട് വൈബ് സൈറ്റും ആപ്പും ലോഞ്ച് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News