ഇരക്കൊപ്പം സഭ; കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികരും രംഗത്ത്

കൊച്ചി: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ രംഗത്ത്. ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ 9 വൈദികരാണ് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയത്.

ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത കൈയ്യടികളോടെയാണ് സമരപ്പന്തലില്‍ ഉള്ളവര്‍ സ്വീകരിച്ചത്. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത് വരെ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

സമരത്തിന് പിന്തുണയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും സമരപ്പന്തലിലെത്തി. ഇരക്കൊപ്പം ആണ് സഭയെന്നും നീതിക്കായി നിലകൊള്ളുമെന്നും സമരപ്പന്തലിലെത്തിയ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

സഭയ്ക്കകത്ത് ചില പുഴുക്കുത്തുകള്‍ ഉണ്ടെന്നും ഇതിനെതിരെ നടപടിയെടുത്ത് സഭ മുഖം രക്ഷിക്കണമെന്നും ഫാദര്‍ ബെന്നി മാരാ പറമ്പില്‍ പറഞ്ഞു.

സേവ് അവര്‍ സിസ്റ്റര്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് എറണാകുളത്ത് കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് സേവ് അവര്‍ സിസ്റ്റര്‍ ഫോറത്തിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News