ചിട്ടയായ പ്രവര്‍ത്തനം; പ്രളയാനന്തര പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് വിജയം കണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രളയാനന്തര പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് വിജയം കണ്ടതായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

മറ്റ് പ്രളയങ്ങളെപ്പോലെ കേരളത്തില്‍ കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും വലിയ നേട്ടമാണ്. രോഗികളുടെ എണ്ണം കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലും കണ്‍ട്രോള്‍ റൂമുകളുടെയും താത്ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന പ്രത്യേക അവലോകനയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിപ്പ പ്രതിരോധത്തിന് ശേഷം വകുപ്പ് നടത്തിയ ശ്രമകരമായ പ്രവര്‍ത്തനത്തില്‍ ഫലമായി പകര്‍ച്ചവ്യാധികള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലാണ് കണ്‍ട്രോള്‍ റൂമുകളുടെയും താത്ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പ് അഭിമാനര്‍ഹമായ ഇപെടലാണ് നടത്തിയതെന്നും കൂടെ നിന്ന് സഹകരിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി രേഖപെടുത്തി.

പ്രളയം തുടങ്ങിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News