ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു; ഇടതു സഖ്യത്തിന് മുന്നേറ്റം

ദില്ലി: എബിവിപി തടസപ്പെടുത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഴുവന്‍ സീറ്റിലും ഇടതു സഖ്യം മുന്നേറുന്നു. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍ പോലും ഇടതുസഖ്യമാണ് കുതിപ്പ് തുടരുന്നത്.

തോല്‍വി മുന്നില്‍ കണ്ട എബിവിപി കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. തോല്‍വി ഉറപ്പാക്കിയതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് ക്യാമ്പസില്‍ അഴിച്ചുവിട്ടിരുന്നത്.

ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെണ്ണല്‍ വീണ്ടും ആരംഭിച്ചത്.

67 ശതമാനം പോളിങ്ങാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News